ക്രൈം ഡെസ്‌ക്
ലഖ്‌നൗ: ലോറിയിൽ ലിഫ്റ്റ് ചോദിച്ചു കയറിയ ഭാര്യയോടും ഭർത്താവിനോടും ലോറി ഡ്രൈവറുടെയും സുഹൃത്തുക്കളുടെയും ക്രൂരത. ഭാര്യയെയും ഭർത്താവിനെയും പൂർണ നഗ്നരാക്കി ഹൈവേയ്ക്കു സമീപത്തെ കുറ്റിക്കാട്ടിൽ വച്ചു ബലാത്സംഗം ചെയ്തു. ആറു പേർ ചേർന്നു ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ യുവതി മൃതപ്രാണയായി. ഒടുവിൽ ഭാര്യയെയും ഭർത്താവിനെയും നഗ്നരാക്കി ഹൈവേയിൽ ഉപേക്ഷിച്ച ശേഷമാണ് സംഘം സംഭവ സ്ഥലത്തു നിന്നു മടങ്ങിയത്. അക്രമി സംഘത്തിനായി അന്വേഷണം വ്യാപകമാക്കിയതായി പൊലീസ് അറിയിച്ചു.
ഉത്തർപ്രദേശിലെ ജാലുവാൻ ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ജയ്പൂരിൽ പോയ ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു ഇരുവരും. ഔരിയ സ്‌റ്റേഷനിൽ ട്രെയിനിൽ വന്നിറങ്ങിയ ദമ്പതികൾ വീട്ടിലേയ്ക്കു പോകുന്നതിനു ട്രക്ക് നോക്കി നിൽക്കുകയായിരുന്നു. ഇതിനിടെയാണ് ഇതുവഴിയെത്തിയ ഒരു ട്രക്ക് ഡ്രൈവർ ഇരുവർക്കും ലിഫ്റ്റ് നൽകാൻ തയ്യാറായത്. യാത്ര ആരംഭിച്ച് ഒരു കിലോമീറ്റർ മുന്നോട്ടു പോയതോടെ ട്രക്ക് ഒരു മദ്യക്കടയ്ക്കു മുന്നിൽ നിർത്തി. മദ്യക്കുപ്പികളുമായി അഞ്ചു പേർ ട്രക്കിനുള്ളിലേയ്ക്കു കയറി. തുടർന്നു ട്രക്കിനുള്ളിലിരുന്നു ഇവർ മദ്യപിച്ചു. മദ്യപാനം അവസാനിപ്പിക്കണമെന്നു യുവതിയുടെ ഭർത്താവ് ആവശ്യപ്പെട്ടെങ്കിലും അക്രമി സംഘം തയ്യാറായില്ല.
ഇതോടെ യുവതിയുടെ ഭർത്താവും സംഘവും തമ്മിൽ വാക്കേറ്റമായി. വാക്കേറ്റം കയ്യാങ്കളിലിയേക്ക് എത്തിയതോടെ അക്രമികൾ യുവാവിനെ വിവസ്ത്രനാക്കി ലോറിയ്ക്കുള്ളിൽ കെട്ടിയിട്ടു.രക്ഷപെടാൻ ശ്രമിച്ച യുവതിയുടെ വസ്ത്രങ്ങൾ ഉരിഞ്ഞു കളഞ്ഞ സംഘം, ഇവരുടെ ആഭരണങ്ങളെല്ലാം അഴിച്ചെടുത്തു. തുടർന്നു ഹൈവേയുടെ സൈഡിൽ വാഹനം നിർത്തിയ അക്രമിസംഘം യുവതിയെ ഒരു കുറ്റിക്കാട്ടിലേയ്ക്കു കൊണ്ടു പോയി. യുവതിയുടെ ഭർത്താവിനെ ഇവിടെ മരത്തിൽ കെട്ടിയിട്ടശേഷം ഇയാളുടെ കൺമുന്നിൽ വച്ച് യുവതിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി. ആറു പേർ ചേർന്ന് മൂന്നു മണിക്കൂറോളം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
ബലാത്സംഗത്തിനു ശേഷം രണ്ടു പേരെയും പൂർണനഗ്നരാക്കി ഹൈവേയിൽ സംഘം ഉപേക്ഷിച്ചു. ഇവിടെ നിന്നു ട്രക്ക് ഡ്രൈവറും ഗുണ്ടകളും മടങ്ങിയശേഷം ഇതുവഴി എത്തിയ പൊലീസാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നു പ്രഖ്യാപിച്ച യുപിയിൽ യോഗി ആദിത്യനാഥ് സർക്കാരിനു കീഴിലാണ് ക്രൂരമായ ബലാത്സംഗവുംകവർച്ചയും നടന്നിരിക്കുന്നത്.


