പുതിയ ജോലി കിട്ടിയപ്പോള്‍ കാമുകനെ കയ്യൊഴിഞ്ഞു; പ്രതികാരം തീര്‍ക്കാന്‍ കാമുകിയെ കുത്തി

ഹസ്മത്‌പേട്ട(തെലങ്കാന): ജോല്ലി കിട്ടിയപ്പോള്‍ കാമുകനെ കയ്യൊഴിഞ്ഞ് കാമുകിയോട് പ്രതികാരം ചെയ്തത് കുത്തി പരിക്കേല്‍പ്പിച്ച്.

പുതിയ ജോലി കിട്ടിയപ്പോള്‍ പ്രണയത്തില്‍നിന്നു പിന്‍മാറുകയും വിവാഹാഭ്യര്‍ഥന നിരസിക്കുകയും ചെയ്ത കാമുകിയെ കാമുകന്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. തെലങ്കാനയിലെ ഹസ്മത്ത്‌പേട്ടയിലാണ് സംഭവം. കുത്തേറ്റ സുജാത(22) ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലാണ്. കൊറിയര്‍ ബോയിയായി ജോലി ചെയ്യുന്ന ശ്രാവണാ(24)ണ് സുജാതയെ കുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരാഴ്ച മുമ്പു സുജാതയ്ക്കു പുതിയ ജോലി കിട്ടിയിരുന്നു. നാലു വര്‍ഷമായി ശ്രാവണുമായി പ്രണയത്തിലായിരുന്ന സുജാത ബന്ധത്തില്‍നിന്നു പിന്‍മാറുകയും വിവാഹത്തിന് താല്‍പര്യമില്ലെന്ന് അറിയിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തീരുമാനത്തില്‍നിന്നു പിന്‍മാറില്ലെന്നു സുജാത അറിയിച്ചതിനെത്തുടര്‍ന്നാണ് ശ്രാവണ്‍ കൊലചെയ്യാന്‍ ശ്രമിച്ചത്.

ഇന്നലെ രാവിലെ സുജാത ജോലിക്കു പോകുന്ന വഴിക്കുവച്ചു തടഞ്ഞുനിര്‍ത്തി ശ്രാവണ്‍ തീരുമാനത്തില്‍ മാറ്റമുണ്ടോയെന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞ സുജാതയെ കത്തികൊണ്ടു കുത്തുകയായിരുന്നു. സുജാതയെകൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നു ശ്രാവണ്‍ പൊലീസിനോടു പറഞ്ഞു.

Top