ന്യൂഡല്‍ഹി: ലവ് ജിഹാദ് ‘ലൂടെ വിവാഹം കഴിച്ചു എന്ന് ആരോപിച്ച് ഹിന്ദു സേനയുടെ വധഭീഷണി. ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്നാരോപിരോപിച്ച് ബോളിവുഡ് നടി അയേഷാ ടാക്കിയയുടെ ഭര്‍ത്താവും സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു അസ്മിയുടെ മകനുമായ ഫര്‍ഹാന്‍ അസ്മിക്ക് എതിരെയാണ്ഹിന്ദു സംഘടനകളുടെ വധഭീഷണി. ഈ മാസം ആദ്യം ഫോണ്‍കോള്‍ മുഖാന്തിരം ഭീഷണിയുണ്ടായതായി കാണിച്ച് ഫര്‍ഹാന്‍ മുംബൈ പോലീസിന് രണ്ടു ദിവസം മുമ്പ് പരാതി നല്‍കി.
രാജസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസേനയുടെ ആളെന്ന് പരിചയപ്പെടുത്തിയയാളാണ് ഭീഷണിമുഴക്കിയത്. ലവ് ജിഹാദിന്റെ ഭാഗമായി ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ച നീയെല്ലാം മൃഗങ്ങളാണെന്ന് ഇയാള്‍ പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. 2009 ലായിരുന്നു ഹിന്ദുവായ അയേഷാ ടാക്കിയ ഫര്‍ഹാനെ വിവാഹം കഴിച്ചത്.ഇവര്‍ക്ക് മിഖായേല്‍ എന്ന പേരുള്ള ഒരു മകന്‍ കൂടിയുണ്ട്. ഫര്‍ഹാനെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് അജ്ഞാതന്‍ പറഞ്ഞതായും ഫര്‍ഹാന്‍ ആരോപിക്കുന്നുണ്ട്.അതേസമയം ഭീഷണി ഫര്‍ഹാനെ ലക്ഷ്യമിട്ടായിരുന്നില്ലെന്നും ഫര്‍ഹാന്റെന്റെ പിതാവും എപ്പോഴൂം വിവാദം സൃഷ്ടിക്കുകയും ചെയ്യുന്ന അബു അസ്മിയെ ലക്ഷ്യമിട്ടാണെന്നമാണ് പോലീസ് സംശയിക്കുന്നത്.


