ലൗ ജിഹാദ് ആരോപിച്ച് പശ്ചിമ ബംഗാൾ സ്വദേശി മുഹമ്മദ് അഫ്രസുൾ എന്ന തൊഴിലാളിയെ ജീവനോടെ ചുട്ടുകൊന്ന അതിക്രൂരമായ സംഭവം രാജ്യത്തിനാകെ അപമാനകരമാണ്. ഈ ദൃശ്യങ്ങളെല്ലാം വീഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് കൊലയാളിയുടെ രാക്ഷസീയ മനോഭാവമാണ് വ്യക്തമാക്കുന്നത്. സംഘപരിവാർ രാജ്യത്ത് വ്യാപകമായി നടത്തിവരുന്ന വർഗ്ഗീയ വിദ്വേഷ പ്രചരണത്തിന്റെ അനന്തരഫലമാണ് ഈ നിഷ്ഠൂര ചെയ്തി.
ഇതെല്ലാം നടത്തുന്ന ഈ മനുഷ്യവിരുദ്ധ സംഘപരിവാർ കൂട്ടങ്ങളെ നിയമപരമായി അമർച്ച ചെയ്തേ മതിയാകൂ. മനസാക്ഷിയെ ഞെട്ടിപ്പിച്ച ഈ മൃഗീയ കുറ്റകൃത്യത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാനും ഇത്തരം ദുഷ്ടശക്തികളെ ഒറ്റപ്പെടുത്താനും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. രാജസ്ഥാൻ സർക്കാരിന് അധികാരത്തിൽ തുടരാനുള്ള ധാർമ്മിക അർഹത ഈ സംഭവത്തോടെ ഇല്ലാതായിരിക്കുകയാണ്.