പ​ട​യൊ​രു​ക്ക​ത്തി​ൽ പാളയത്തിൽ പ​ട​! സ​മാ​പ​ന സ​മ്മേ​ള​നത്തിൽ നിന്നും സുധീരൻ വിട്ടു നിന്നു

തിരുവനന്തപുരം: പടയൊരുക്കം സമാപന സമ്മേളനത്തിൽനിന്നും കെപിസിസി മുൻ അധ്യക്ഷൻ വി.എം സുധീരൻ വിട്ടുനിന്നു. രാവിലെ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ‌ സുധീരൻ എത്തിയിരുന്നു. സമ്മേളനത്തിൽനിന്നും വിട്ടുനിന്നതു സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് സുധീരൻ പറഞ്ഞു.

അതേ സമയംമത്സ്യബന്ധന മേഖലയുടെ വികസനത്തിന് കേന്ദ്രത്തില്‍ സ്വതന്ത്ര വകുപ്പ് വേണമെന്ന് നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുലിന്റെ നിര്‍ദേശം മത്സ്യത്തൊഴിലാളികള്‍ കയ്യടിയോടെ സ്വീകരിച്ചു. നിലവില്‍ കൃഷിവകുപ്പിനു കീഴിലാണു മത്സ്യബന്ധനം ഉള്‍പ്പെടുന്നത്. ഇത്ര വലിയൊരു ദുരന്തം നടന്നിട്ടും ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനോ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനോ വകുപ്പുമന്ത്രി തയ്യാറായില്ലെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി ഓഖി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ തീരദേശ മേഖലകള്‍ സന്ദര്‍ശിച്ചു.

Top