ബ്രാഹ്മണ പെൺകുട്ടിയ്ക്കു അഞ്ചു ലക്ഷം; ഗുജറാത്തിയ്ക്കു ആറു ലക്ഷം: ക്രിസ്ത്യാനിയ്ക്കു മൂന്നു ലക്ഷം: ഇന്ത്യൻ പെൺകുട്ടികൾക്കു വില പറഞ്ഞ് അറബിയിൽ നോട്ടീസ്; ലവ് ജിഹാദിനിറങ്ങാൻ യുവാക്കളെ ആഹ്വാനം ചെയ്ത് ലവ് ജിഹാദ് സംഘടന

സ്വന്തം ലേഖകൻ

ബാംഗ്ലൂർ: രാജ്യത്തു നിന്നു ഹിന്ദു പെൺകുട്ടികളെ ലവ് ജിഹാദിൽ കുടുക്കി ഐഎസ് റിക്രൂട്ട്‌മെന്റിനു തയ്യാറാക്കാനും, മുസ്ലീംമതത്തിൽ ചേർക്കാനും ആഹ്വാനം ലവ് ജിഹാദ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഇന്ത്യൻ പെൺകുട്ടികളെ സംസ്ഥാനത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ തരം തിരിച്ചിരിക്കുന്ന നോട്ടീസിൽ പെൺകുട്ടികളെ ലവ് ജിഹാദിൽ കുടുക്കുന്നവർക്കുള്ള സമ്മാനങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

IMG-20170619-WA0050
ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലെയും പെൺകുട്ടികളെയും സംസ്ഥാനത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ തരം തിരിച്ച് വിലയിട്ടാണ് ഇപ്പോൾ ഐഎസിന്റെ പേരിൽ നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഹിന്ദു ബ്രാഹ്മണ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്യുന്ന ഒരു മുസ്ലീം യുവാവിനു അഞ്ചു ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. ക്ഷത്രിയ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെവിവാഹം ചെയ്താൽ ഇന്ത്യൻ മുസ്ലീം യുവാവിനു 4.5 ലക്ഷം രൂപയും, ഒബിസി, എസ് സി എസ്.ടി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്താൽ രണ്ടു ലക്ഷം രൂപയുമാണ് സമ്മാനമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ജയ്‌ന പെൺകുട്ടിയ്ക്കു മൂന്നു ലക്ഷം രൂപയും, ഗുജറാത്തി ബ്രാഹ്മിൺ പെൺകുട്ടിയ്ക്കു ആറു ലക്ഷം രൂപയും, കച്ചിൽ നിന്നുള്ള ഗുജറാത്തി പെൺകുട്ടിയ്ക്കു മൂന്നു ലക്ഷം രൂപയും, പഞ്ചാബി പെൺകുട്ടിയ്ക്കു ആറു ലക്ഷം രൂപയും, റോമൻ കാത്തലിക്ക് പെൺകുട്ടിയ്ക്കു നാലു ലക്ഷം രൂപയും, പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയ്ക്കു മൂന്നു ലക്ഷം രൂപയും, ബുദ്ധിസ്റ്റ് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയ്ക്കു ഒന്നര ലക്ഷം രൂപയുമാണ് വിലയിട്ടിരിക്കുന്നത്.
അറബിയിലും ഇംഗ്ലീഷിലുമായി തയ്യാറാക്കിയ പോസ്റ്റർ വ്യാപകമായി സോഷ്യൽ മീഡിയ സൈറ്റുകളും, ഐഎസ് അനുകൂല വെബ് സൈറ്റുകളിലുമാണ് വ്യാപകമായി പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പോസ്റ്റർ പ്രചരിപ്പിക്കുന്നത് ഹിന്ദു യുവാക്കളെയും യുവതികളെയും ലക്ഷ്യമിട്ടാണെന്നാണ് ഹിന്ദു സംഘടനകൾ പറയുന്നത്. എന്നാൽ, ഇത്തരത്തിലുള്ള പോസ്റ്റർ പ്രചരിപ്പിക്കുന്നതിനു പിന്നിൽ ഹിന്ദു സംഘടനകൾ തന്നെയാണെന്നും ആക്രമണത്തിനു പിന്നിൽ ഗൂഡലക്ഷ്യമുണ്ടെന്നും മുസ്ലീം സംഘടനകളും ആരോപിക്കുന്നു.

Top