ക്രൈം ഡെസ്‌ക്
ഫിറോസാബാദ്: പ്രണയിച്ചു വഞ്ചിച്ച കാമുകിയെ സുഹൃത്തുക്കൾക്കൊപ്പം ചേർന്നു ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ ശേഷം തലയിലൂടെ കാർ കയറ്റി കൊലപ്പെടുത്തി. ഡ്ൽഹിക്കടുത്തുള്ള ആഗ്ര – ഡൽഹി ഹൈവേയ്ക്കു സമീപം ഫിറോസാബാദിലായിരുന്നു കേസിനാസ്പദമായ സംഭവം.
മുൻ കാമുകിയും ഡൽഹിയിൽ ഐടി ഉദ്യോഗസ്ഥയുമായ യുവതിയും ബാംഗ്ലൂരിൽ യുവ എൻജിനീയറും തമ്മിൽ നാലു വർഷത്തോളമായി പ്രണയത്തിലായിരുന്നു. ഇതിനിടെ കഴിഞ്ഞ മാസം യുവാവിനു ജോലി നഷ്ടമായി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്നു യുവാവ് തിരികെ സ്വന്തംനാടായ ഫിറോസാബാദിൽ എത്തുകയും ചെയ്തു. എന്നാൽ, ജോലിയില്ലാത്ത യുവാവിനെ കാണാനോ, സംസാരിക്കാനോ യുവതി തയ്യാറായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ഫോണിൽ തർക്കിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസം മദ്യലഹരിയിലായിരുന്ന യുവാവ്, യുവതിയെ ഫോണിൽ വിളിച്ച് തനിക്കു പുതിയ ജോലി ശരിയായതായി പറഞ്ഞു. ഇതിനുള്ള പാർട്ടിയ്ക്കായി ഫിറോസാബാദിലേയ്ക്കു വരണമെന്നും, താൻ കാറുമായി ഓഫിസിനു സമീപം എത്താമെന്നും യുവതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹി – ആഗ്ര ഹൈക്കോടതിയിൽ എത്തിയ യുവതിയെ, യുവാവ് കാറിൽ വിളിച്ചു കൊണ്ടു പോയ ശേഷം ഫിറോസാബാദിനു സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത ശേഷം സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു. യുവാവും ആറു സുഹൃത്തുക്കളും ചേർന്നു യുവതിയെ പീഡിപ്പിച്ചു. മൃതപ്രായയ യുവതിയെ റോഡിൽ തള്ളിയ ശേഷം തലയിലൂടെ കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം രക്ഷപെട്ട പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കാനാണ് തലയിലൂടെ കാർ ഓടിച്ചു കയറ്റിയത്. യുവാവിന്റെയും യുവതിയുടെയും മൊബൈൽ ഫോൺ സംഭാഷണങ്ങളുടെ വിശദാംശങ്ങൾ ശേഖരിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.


