കമിതാക്കളെന്ന് സംശയം; യുവതിയെയും യുവാവിനെയും തല്ലി ചതച്ചു

കമിതാക്കളെന്ന് സംശയിച്ച് യുവതിയെയും യുവാവിനെയും ഒരു സംഘം ആളുകൾ തല്ലി ചതച്ചു. ജാർഖണ്ഡിലെ ബോറോക്കോയിലാണ് സംഭവം. വീഡിയോയിൽ യുവതിയെയും യുവാവിനെയും നാട്ടുകാർ കനമുള്ള തടികൊണ്ട് മർദ്ദിക്കുന്നതും യുവതി അടിക്കരുതെന്ന് അപേക്ഷിക്കുന്നതും കാണാം. ചുറ്റും കൂടി നിൽക്കുന്നവർ സംഭവം നോക്കി നിക്കുന്നതല്ലാതെ പ്രതികരിക്കുകയോ അക്രമിക്കപ്പെടുന്നവരെ രക്ഷിക്കാനോ ശ്രമിച്ചിരുന്നില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top