കാലിഫോര്‍ണിയ: കോപ അമേരിക്ക ടൂര്‍ണമെന്റില്‍ വെനസ്വേല ക്വാര്‍ട്ടറില്‍ കടന്നു. മുന്‍ ചാമ്പ്യന്‍മാരായ ഉറുഗ്വായെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് വിജയം കരസ്ഥമാക്കിയത്. ആദ്യപകുതി അവസാനിക്കാന്‍ 10 മിനുട്ട് ശേഷിക്കുമ്പോഴായിരുന്നു വെനസ്വേലയുടെ വിജയഗോള്‍ പിറന്നത്.
ആദ്യപകുതിയില്‍ സാലമണ്‍ റോണ്ടന്‍ നേടിയ ഒരു ഗോളിനാണ് വെനസ്വേല ഉറുഗ്വായെ തോല്‍പിച്ചത്. ഗ്രൂപ്പ് ജേതാക്കളായാണ് വെഗനസ്വേലയുടെ ക്വാര്‍ട്ടര്‍ പ്രവേശം. നേരത്തെ ആദ്യമത്സരത്തില്‍ മെക്സിക്കോയോടും ഉറുഗ്വേ തോറ്റിരുന്നു. ആദ്യപകുതി അവസാനിക്കാന്‍ 10 മിനുട്ട് ശേഷിക്കുമ്പോഴായിരുന്നു വെനസ്വേലയുടെ വിജയഗോള്‍ പിറന്നത്. 36-ാം മിനുട്ടില്‍ സാലമണ്‍ റോണ്‍ഡന്‍ ആണ് ഗോള്‍ നേടിയത്. ഉറുഗ്വെയ്ന്‍ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയതെങ്കിലും ലൂയി സുവാരസ് ഇല്ലാതെ ഇറങ്ങിയ ഉറുഗ്വായ്ക്ക് പിന്നീട് മത്സരത്തില്‍ മേല്‍ക്കോയ്മ നേടാനായില്ല.
15-ാം മിനുട്ടില്‍ എഡിന്‍സണ്‍ കാവനി ഉറുഗ്വേയെ മുന്നിലെത്തിക്കുമെന്ന് തോന്നിച്ചു. ഗൊണ്‍സാലസ് കട്ട്ബാക്ക് ചെയ്തു കൊടുത്ത പന്ത് പക്ഷേ, കാവനി അടിച്ചത് പുറത്തേക്കായി പോയി. വീണ്ടും തൊട്ടടുത്ത മിനുട്ടില്‍ തന്നെ കാവനി വീണ്ടും ഗോള്‍ പോസ്റ്റിന് തൊട്ടടുത്തെത്തിയെങ്കിലും ഫലം കണ്ടില്ല. രണ്ടാം പകുതിയില്‍ 52-ാം മിനുട്ടില്‍ പെനാല്‍റ്റിക്കായുള്ള കാവനിയുടെ മുറവിളി റഫറി ഗൗനിച്ചില്ല. ഇതിനിടെ ലീഡുയര്‍ത്താനുള്ള വെനസ്വേലയുടെ ശ്രമം മുസ്ലേരയുടെ മുന്നില്‍ അവസാനിച്ചു. ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് വെനസ്വേലയുടെ ക്വാര്‍ട്ടര്‍ പ്രവേശം.