എഴുത്തച്ഛന്‍ പുരസ്‌കാരം എം മുകുന്ദന്

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം സാഹിത്യകാരന്‍ എം മുകുന്ദന്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണിത്. പലരും എതിര്‍ത്തിട്ടും നിലപാടുകളില്‍ ഉറച്ചുനിന്നതിനുള്ള അംഗീകാരമാണിതെന്ന് എം. മുകുന്ദന്‍ പ്രതികരിച്ചു. എഴുത്തില്‍ ഒരുപാട് തിക്താനുഭവങ്ങള്‍ നേരിട്ടു. പലരെയും അസ്വസ്ഥരാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹിത്യ അക്കാദമി പ്രസിഡന്റ്‌  വൈശാഖന്‍ ചെയർമാനും, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, കവി കെ സച്ചിദാനന്ദൻ, സാഹിത്യകാരന്മാരായ ഡോ.ജി.ബാലമോഹൻ തമ്പി, ഡോ.സുനിൽ പി ഇളയിടം എന്നിവർ അടങ്ങുന്ന ജൂറി ആണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Top