മധ്യപ്രദേശില്‍  കോണ്‍ഗ്രസ്; ഉപതെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലും മേല്‍ക്കൈ

ഭോപ്പാല്‍: പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ. ഈ വര്‍ഷാവസാനമാണ് മധ്യപ്രദേശില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് നടന്ന കൊലാറസിലും മംഗൗളിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്ത്‌കൊണ്ടിരിക്കുകയാണ്. കൊലാറസില്‍ ആറു റൗണ്ട് വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ 2652 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ മഹേന്ദ്ര രാംസിങ് യാദവ് ലീഡ് ചെയ്യുന്നത്. മംഗൗളിയില്‍ അഞ്ചു റൗണ്ട് വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ കോണ്‍ഗ്രസിന്റെ ബ്രിജേന്ദ്ര സിങ് യാദവ് 2197 വോട്ടുകക്കാണ് മുന്നില്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ് ഇത് രണ്ടും. എംപിയും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടാതാണ് തിരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളും. സിറ്റിങ് എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്ന് ഫെബ്രുവരി 24-നാണ് ഇവിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നത്.

മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് ബിജെപി പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നതെങ്കില്‍ ജ്യോതിരാദിത്യ സിന്ധ്യയാണ് കോണ്‍ഗ്രസിനെ നയിച്ചിരുന്നത്.

അതേ സമയം കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി ഒഡീഷയിലെ ബിജെപുര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജു ജനതാദള്‍ (ബിജെഡി) വ്യക്തമായ ഭൂരിപക്ഷം നേടി. സിറ്റിങ് മണ്ഡലമായ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാമതാണ്. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. 19 റൗണ്ട് വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ 40248 വോട്ടുകള്‍ക്ക് മുന്നിലാണ് ബിജെഡി.

Top