കര്‍ണ്ണാടകത്തില്‍ ബി ജെ പി വിജയിപ്പിച്ചെടുത്ത തന്ത്രമായിരുന്നു ഓപ്പറേഷന്‍ ലോട്ടസ്. ഇതേ തന്ത്രം കപ്പിനും ചുണ്ടിനുമിടക്ക് നഷ്ടപ്പെട്ട പല സംസ്ഥാനത്തും പരീക്ഷിക്കാനൊരുങ്ങുകയാണ് ബി ജെ പി എന്നാണ് പുറത്തുവരുന്ന സൂചനകള്‍. മഹാരാഷ്ട്രയില്‍ തങ്ങള്‍ തരിച്ചുവരും എന്ന് മഹാരാഷ്ട്രാ ബി ജെ പി നേതാക്കള്‍ തറപ്പിച്ചു പറയുന്നു. എന്നാല്‍ മധ്യപ്രദേശില്‍ അതിനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം.