മഹാരാഷ്ട്രയില്‍ ബിജെപി പിളരുമോ ? തന്നെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ യോഗം വിളിച്ച് പങ്കജ മുണ്ഡെ.

മുംബൈ: മഹാരാഷ്ട്രയില്‍ എന്നും ട്വിസ്റ്റുകളാണ് .എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രാത്രിവെളുത്തപ്പോൾ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ജ ചെയ്തു അധികാരത്തിൽ എത്തിയ ബിജെപി കോടതി ഇടപെടലോടെ ഭൂരിപക്ഷം തെളിയിക്കാനാവാതെ നാണം കെട്ട് രാജിവെച്ച് ഇറങ്ങി പോവുകയായിരുന്നു.അധികാരം നഷ്ടമായ ബിജെപിയിൽ കനത്ത ഭിന്നത ഉണ്ടായി എന്നും റിപ്പോർട്ടുകൾ .തന്നെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ യോഗം വിളിച്ച് ബി.ജെ.പിയുടെ യുവ നേതാവ് പങ്കജ മുണ്ഡെ ഇപ്പോൾ രംഗത്ത് എത്തിയിരിക്കയാണ് . ഭാവി പരിപാടികള്‍ തീരുമാനിക്കാനാണ് യോഗം വിളിച്ചതെന്നാണ് പങ്കജ മുണ്ഡെയുടെ വിശദീകരണം. തന്നെ പിന്തുണയ്ക്കുന്നവരുമായി സംവദിക്കാന്‍ പുതിയ ഫെയ്‌സ്ബുക്ക് പേജും പങ്കജ ആരംഭിച്ചിട്ടുണ്ട്.അന്തരിച്ച ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ഡെയുടെ മകളാണ് പങ്കജ മുണ്ഡെ.

ബി.ജെ.പിക്ക് മഹാരാഷ്ട്രയില്‍ ഭരണം ലഭിച്ചാല്‍ താന്‍ മുഖ്യമന്ത്രിയാകുമെന്ന് വരെ പങ്കജ മുണ്ഡെ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ തന്റെ കസിന്‍ കൂടിയായ എന്‍.സി.പി സ്ഥാനാര്‍ത്ഥി ധനഞ്ജയ് മുണ്ഡെയോട് പങ്കജ മുണ്ഡെ പരാജയപ്പെട്ടു. പിതാവ് ഗോപിനാഥ് മുണ്ഡെയുടെ ജന്മദിനമായ ഡിസംബര്‍ 12നാണ് പങ്കജ തന്നെ പിന്തുണയ്ക്കുന്നവരുടെ യോഗം വിളിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം തന്നെ കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി അനുയായികള്‍ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രത്യേകതകള്‍ കാരണം അവരുമായി കാണാന്‍ സാധിച്ചില്ലെന്നും പങ്കജ മുണ്ഡെ പറഞ്ഞു. മുന്‍ ഫഡ്‌നാവിസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പങ്കജ സ്വന്തം നിലയ്ക്ക് ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കാനുള്ള നീക്കമാണ് യോഗം വിളിച്ചതിന് പിന്നിലെന്നാണ് സൂചന.

BJP leader Pankaja Munde calls for meeting with supporters to discuss future course of action.Pankaja Munde will be addressing her supporters on December 12, which is also the birth anniversary of her father Gopinath Munde.In the Facebook post, Pankaja says, after her defeat she got several calls and messages from her supporters to meet, but due to the political situation she couldn’t speak to them.She further said that in the changed political scenario, the future course of action needs to be decided.

Top