മഹാരാഷ്ട്രയിലും കോൺഗ്രസ് തകരുന്നു !സോണിയയ്ക്ക് കനത്ത പ്രഹരം!! കോണ്‍ഗ്രസിന്റെ വില്ലനായി അജിത് പവാര്‍,മഹാവികാസ് അഗാഡിക്ക് ഇളക്കം

മുംബൈ:അധികാരത്തിനുവേണ്ടി മതേതരമുഖം വലിച്ചെറിഞ്ഞ കോൺഗ്രസിന് വീണ്ടും പ്രഹരം .തീവ്ര ഹിന്ദുത്വ മുഖം ഉള്ളതും പ്രാദേശിക വാദം മുഴക്കുന്നതുമായ തീവ്ര മുസ്ലിം വിരുദ്ധരുമായ ശിവസേനയുമായി അധികാരം പങ്കിട്ടത് കോൺഗ്രസിന്റെ എല്ലാ ആദര്ശവും വലിച്ചെറിഞ്ഞുകൊണ്ട് സോണിയ ഗാന്ധിയുടെ പിടിവാശി ആയിരുന്നു .സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്ര കൂടെ നിർത്തുക എന്നതിൽ സാമ്പത്തിക ബുദ്ധിയും ഉണ്ടായിരുന്നു .അതേപോലെ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ പ്രതിസന്ധികള്‍ കനക്കുന്നു. നേരത്തെ സുബ്രഹ്മണ്യന്‍ സ്വാമി പ്രവചിച്ചത് പോലെ സര്‍ക്കാര്‍ ആടിയുലയുകയാണ്. കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി അജിത് പവാറിനെതിരെ പരസ്യമായ പോര് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ശിവസേനയും എന്‍സിപിയും ഉണ്ടാക്കിയ തന്ത്രത്തിലേക്ക് കോണ്‍ഗ്രസിനെ എത്തിക്കുകയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

സംസ്ഥാന ഭരണത്തില്‍ കോണ്‍ഗ്രസിനെ ഇരുവരും ചേര്‍ന്ന് അവഗണിച്ചതാണ് പുതിയ പ്രതിസന്ധിയായി മാറിയിരിക്കുന്നത്. അതായത് മധ്യപ്രദേശില്‍ സിന്ധ്യയെ അവഗണിച്ചത് വെല്ലുവിളിയായത് പോലെ മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ അഞ്ച് സുപ്രധാന നേതാക്കളെയാണ് ശിവസേന അവഗണിച്ചിരിക്കുന്നത്. ഇവര്‍ മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിനെ കാണാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. രണ്ട് ഓപ്ഷനുകള്‍ ചൗഹാന്‍ വിഭാഗം റെഡിയാക്കിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസില്‍ ബാലാസാഹേബ് തോററ്റിന് മാത്രമാണ് അധികാരം മുഴുവന്‍ ലഭിച്ചിരിക്കുന്നത്. ഇതില്‍ അശോക് ചവാന്‍, പൃഥ്വിരാജ് ചവാന്‍, മിലിന്ദ് ദേവ്‌റ, സഞ്ജയ് നിരുപം എന്നിവര്‍ കടുത്ത നിരാശയിലാണ്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് ഈ വിഭാഗമാണ്. സുശീല്‍ കുമാര്‍ ഷിന്‍ഡെയും ഇവര്‍ക്കൊപ്പമുണ്ട്. പ്രധാന കാരണം ഇവര്‍ കോണ്‍ഗ്രസില്‍ തന്നെ കരിയര്‍ ആരംഭിച്ചവരാണ്. എന്നാല്‍ തോററ്റ് ബിജെപിയില്‍ നിന്ന് വന്ന് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനം വരെ നേടിയ നേതാവാണ്. ഇപ്പോള്‍ മന്ത്രിയുമാണ്. എന്നാല്‍ ഈ അഞ്ച് പേരും മഹാസഖ്യത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്.

എന്‍സിപിയും ശിവസേനയും മാത്രം അധികാരം പങ്കിടുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സഖ്യം പൊളിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് തന്നെ തുടങ്ങിയിരിക്കുകയാണ്. എന്‍സിപിക്ക് ധനകാര്യം, ജലസേചനം, ഭവനനിര്‍മാണം, എന്നീ സുപ്രധാന വകുപ്പുകളാണ് ലഭിച്ചത്. റവന്യൂ, പിഡബ്ല്യുഡി വകുപ്പുകളാണ് കോണ്‍ഗ്രസിന് ആകെ ലഭിച്ചത്. ഈ വകുപ്പുകളില്‍ പോലും എന്‍സിപിയുടെ ഇടപെടല്‍ ശക്തമാണ്. ഇതാണ് കോണ്‍ഗ്രസ് സഖ്യത്തിലെ പല തീരുമാനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള കാരണം. ശരത് പവാറുമായി ഈ അഞ്ച് നേതാക്കളും അകന്നിരിക്കുകയാണ്.

ബാലാസാഹേബിനെ കൂടെ നിര്‍ത്തിയാണ് എന്‍സിപിയുടെ എല്ലാ കളികളും. എന്നാല്‍ തോററ്റിന് കോണ്‍ഗ്രസിന്റെ സംഘടനാ തലത്തില്‍ വലിയ പ്രാധാന്യമില്ല. അവിടെ പൃഥ്വിരാജ് ചവാന്‍, അശോക് ചവാന്‍ എന്നിവര്‍ക്കാണ് പ്രാധാന്യം. ഇതുവരെ പൃഥ്വിരാജ് ചവാന് മന്ത്രിസ്ഥാനം നല്‍കാന്‍ പോലും ഉദ്ധവ് തയ്യാറായിട്ടില്ല. അശോക് ചവാനെ അഴിമതി ആരോപണത്തിന്റെ പേരില്‍ ഒഴിവാക്കുകയും ചെയ്തു. സഞ്ജയ് നിരുപവും മിലിന്ദ് ദേവ്‌റയും സഖ്യത്തില്‍ തീരുമാനമെടുക്കാന്‍ പോലും അധികാരമില്ല. സോണിയക്ക് ഇത് ബോധ്യപ്പെടാത്ത സാഹചര്യത്തിലാണ് ഇവര്‍ സിന്ധ്യയുടെ റൂട്ട് തിരഞ്ഞെടുത്തിരിക്കുന്നത്.

ഉപമുഖ്യമന്ത്രി പദം കോണ്‍ഗ്രസിന് എന്തുകൊണ്ടും ആവശ്യമായിരുന്നു. എന്നാല്‍ എന്‍സിപി ഇത് തള്ളി. അജിത് പവാറിനാണ് ഉപമുഖ്യമന്ത്രി പദം നല്‍കിയത്. പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയ അജിത്തിനെ ഉപമുഖ്യമന്ത്രിയായത് കോണ്‍ഗ്രസിന് ഒട്ടും ദഹിച്ചിട്ടില്ല. ഇതിനേക്കാളും പ്രശ്‌നമായത്, കോണ്‍ഗ്രസ് കാരണമാണ് അജിത് പവാര്‍ സഖ്യം വിട്ടതെന്ന ശരത് പവാറിന്റെ പ്രസ്താവനയാണ്. മഹാരാഷ്ട്രയില്‍ രണ്ട് ഉപമുഖ്യമന്ത്രി പദം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് പവാര്‍ തള്ളി. ധനകാര്യം അടക്കമുള്ള പദവികള്‍ അജിത് പവാറിന് നല്‍കുകയും ചെയ്തു.

സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ വില്ലനായി മാറിയിരിക്കുന്നത് അജിത് പവാറാണ്. സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് അജിത്താണ്. അതായത് സൂപ്പര്‍ മുഖ്യമന്ത്രി. ഉദ്ധവിന് ഭരണകാര്യത്തില്‍ പരിചയസമ്പത്ത് കുറവായത് കൊണ്ട് അജിത്ത് ഈ പദവി അനൗദ്യോഗികമായി ഏറ്റെടുത്തിരിക്കുകയാണ്. ഉദ്ധവ് ഈ തീരുമാനത്തിന് വഴങ്ങി കൊടുത്തിരിക്കുകയാണ്. നേരത്തെ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഉദ്ധവിന്റെ നിഴല്‍ പോലും കാണാനില്ലെന്നാണ് വിമര്‍ശനം. അജിത് എല്ലാ വകുപ്പുകളുടെയും യോഗം വിളിക്കുകയും, കോണ്‍ഗ്രസിന്റെ മന്ത്രിമാരുടെ വകുപ്പില്‍ പോലും നിയമനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്.

കോണ്‍ഗ്രസ് നിര്‍ദേശിച്ച പല കാര്യങ്ങളും അജിത് വെട്ടി നിരത്തി. നിതിന്‍ റാവത്ത് നൂറ് യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമാക്കാനുള്ള നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു. വൈദ്യുതി മന്ത്രിയുടെ ഈ നിര്‍ദേശം ഇതുവരെ പരിഗണിച്ചിട്ടില്ല. ധനകാര്യ മന്ത്രാലയം ഇതിനായി പണം അനുവദിച്ചിട്ടില്ല. ഇത് അജിത് പവാറിന്റെ വകുപ്പാണ്. ധനപ്രതിസന്ധിയെന്ന വാദമാണ് അജിത്ത് ഉയര്‍ത്തിയത്. രാജ്യസഭാ സീറ്റിന്റെ പേരിലും കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.

രാജ്യസഭയിലേക്ക് നാല് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സഖ്യത്തിന് സാധിക്കും. എന്‍സിപിക്ക് രണ്ട് സീറ്റും ശിവസേനയ്ക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. കോണ്‍ഗ്രസിനും ഒരു സീറ്റാണ് ലഭിച്ചത്. അത് തന്നെ വലിയ വാദമുയര്‍ത്തിയാണ് നേടിയെടുത്തത്. എന്‍സിപിയുടെ ഫൗസിയ ഖാന് സീറ്റ് നല്‍കേണ്ടിയിരുന്നില്ല എന്ന വാദമാണ് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍ കോണ്‍ഗ്രസിന് ഇത്രയും സീറ്റുകള്‍ തന്നെ ലഭിക്കാന്‍ കാരണമെന്നാണ് എന്‍സിപി പറയുന്നത്. ശരത് പവാറിനും ഇതേ നിലപാട് തന്നെയാണ് ഉള്ളത്. സഖ്യം പൊളിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രശ്‌നങ്ങള്‍ പരസ്യമാകും. എന്നാല്‍ ശിവസേനയും എന്‍സിപിയും ചേര്‍ന്ന് കോണ്‍ഗ്രസിന് പുറത്തുചാടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇരുവര്‍ക്കും ബിജെപി ക്യാമ്പിലേക്ക് പോകാന്‍ താല്‍പര്യമുണ്ട്. കേന്ദ്ര മന്ത്രി പദം അടക്കം എന്‍സിപിക്ക് വാഗ്ദാനമുണ്ട്. ഇവിടെ കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ചാല്‍ അതിന്റെ ബാധ്യത എന്‍സിപിക്കുണ്ടാവില്ല. അതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് എന്‍സിപി നടത്തുന്നത്.

Top