മുംബൈ : മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വിജയത്തിലേക്ക് സൂചന ഉണ്ടായിരുന്നു എങ്കിലും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തുടക്കത്തിലെ വൻ ലീഡ് കൈവിട്ട് എൻഡിഎ സഖ്യം. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകൾ വേണ്ട ഹരിയാനയിൽ ആകെയുള്ള 90 സീറ്റുകളിലെയും ഫലസൂചനകൾ ലഭ്യമാകുമ്പോൾ എൻഡിഎ സഖ്യം 43 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഒരു ഘട്ടത്തിൽ അവർ 55 സീറ്റുകളിൽ മുന്നിലായിരുന്നു. യുപിഎ ഇവിടെ 33 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. മറ്റു കക്ഷികൾക്ക് 14 സീറ്റിൽ ലീഡുണ്ട്.
അതേസമയം, എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് മഹാരാഷ്ട്ര എൻഡിഎ വൻ മുന്നേറ്റമാണ് നടത്തുന്നത്. ഇവിടെ കേവല ഭൂരിപക്ഷത്തിനു വേണ്ടതിലുമധികം സീറ്റുകളിൽ എൻഡിഎ ലീഡു നേടി. നിലവിൽ 182 സീറ്റുകളിൽ ബിജെപി-ശിവസേന സഖ്യം ലീഡു ചെയ്യുകയാണ്. യുപിഎയ്ക്ക് ഇവിടെ 87 സീറ്റുകളിലാണ് ലീഡുള്ളത്. കേവല ഭൂരിപക്ഷത്തിന് മഹാരാഷ്ട്രയിൽ 145 സീറ്റാണ് വേണ്ടത്. വിവിധ സംസ്ഥാനങ്ങളിലായി 2 ലോക്സഭാ മണ്ഡലങ്ങളിലും 49 നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പിലും വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.
288 സീറ്റുകളുള്ള മഹാരാഷ്ട്രയിൽ ബി.ജെ.പി – ശിവസേന സഖ്യം 163 സീറ്റുകളിൽ മുന്നിലാണ്. കോൺഗ്രസ് – എൻ.സി.പി സഖ്യത്തിന് 91 സീറ്റിൽ മാത്രമാണ് ലീഡ് നേടാൻ കഴിഞ്ഞത്. എല്ലാ സീറ്റിലും മത്സരിച്ച പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജൻ ആഘഡി (വി.ബി.എ) ഏഴിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്.
90 മണ്ഡലങ്ങളുള്ള ഹരിയാനയിൽ ൽ 41 മണ്ഡലങ്ങളിൽ ലീഡ് നേടിയ ബി.ജെ.പി അധികാരം തുടരുമെന്ന് ഏറെക്കുറെ ഉറപ്പായി. കോൺഗ്രസ് 29 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. ഇന്ത്യൻ നാഷണൽ ലോക്ദൾ – അകാലി സഖ്യമാണ് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടത്. ജെ.ജെ.പി 10 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.