പിഞ്ചുകുഞ്ഞുമായി നിയമസഭാ സമ്മേളനത്തിനെത്തി എംഎൽഎ; ജനങ്ങളോടുള്ള ഉത്തരവാദിത്വം പ്രധാനo

രണ്ടരമാസം പ്രായമുള്ള കുഞ്ഞുമായാണ് എം എൽ എ കൂടിയായ അമ്മ നിയമസഭാ സമ്മേളനത്തിനെത്തിയത്. എൻ സി പി പ്രതിനിധിയായ നാസിക്കിൽ നിന്നുള്ള എം എൽ എ സരോജ് അഹിരെയാണ് കൈക്കുഞ്ഞുമായി എത്തിയത്. അമ്മയാണ്. പക്ഷേ ജനങ്ങളോടുള്ള ഉത്തരവാദിത്വം പ്രധാനമാണെന്ന ബോധ്യം തനിക്കുണ്ട്അ. തുകൊണ്ടാണ് കുഞ്ഞുമായി നിയമസഭാ സമ്മേളനത്തിന് എത്തിയതെന്ന് സരോജ് അഹിരെ പറഞ്ഞു.

ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം തേടാനാണ് സഭാ സമ്മേളനത്തിന് എത്തിയതെന്നും കുഞ്ഞുള്ളത് കൊണ്ട് ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറി നിൽക്കില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ നിയമസഭാ ഹാളിനകത്തേക്ക് എം എൽ എ കുഞ്ഞിനെ കൊണ്ട് പോയില്ല. പകരം സഭാ മന്ദിരത്തിലെ പാർട്ടി ഓഫീസിൽ നിർത്തുകയായിരുന്നു. സോഷ്യൽ മീഡിയയിലടക്കം സരോജ് അഹിരെ എം എൽ എ കൈകുഞ്ഞുമായി സഭാ സമ്മേളനത്തിന് എത്തിയതിന്‍റെ ചിത്രം പങ്കുവച്ച് പലരും അഭിനന്ദനങ്ങൾ അറിയിക്കുന്നുണ്ട്.

അതേസമയം ഇക്കഴിഞ്ഞ നവംബർ മാസത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ പൊതുപരിപാടിക്കിടെ മകനെ മടിയിലിരുത്തിയുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു.

പലരും കയ്യടിച്ച് സ്വീകരിച്ചപ്പോൾ ചില കോണുകളിൽ നിന്ന് അന്ന് വിമ‍ർശനവും ഉയർന്നിരുന്നു.

Top