ബാത്ത്‌റൂമില്‍ വച്ച് കയറിപിടിക്കാന്‍ ശ്രമിച്ച യുവാവിന്റെ കരണത്തിട്ട് പൊട്ടിച്ച് മമ്മൂട്ടിയുടെ നായിക

മുംബൈ: തനിക്കെതിരെ അക്രമത്തിന് ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത് സിനിമാ താരം. മമ്മൂട്ടിക്കൊപ്പം അപരിചിതന്‍ എന്ന മലയാള ചിത്രത്തില്‍ നായികയായി അഭിനയിച്ച നടിമഹിവിജയാണ് തനിക്കുനേരെ കയ്യുയര്‍ത്തിയാള്‍ക്ക് രണ്ട് പൊട്ടിച്ചത്.

തന്നെ അപമാനിക്കാന്‍ ശ്രമിച്ചയാളെ നേരിട്ട വിവരം താരം തന്നെയാണ് പുറത്ത് വിട്ടത്. മൂംബൈയിലെ നൈറ്റ് ക്ലബില്‍ ഭര്‍ത്താവും നടനുമായ ജെയ് ബാനുശാലിക്കും സുഹൃത്തിനുമൊപ്പം എത്തിയപ്പോഴായിരുന്നു മഹി വിജിന് ദുരനുഭവം നേരിടേണ്ടി വന്നത്. ക്ലബ്ബിലെ ശുചിമുറിയില്‍ വച്ച് അപരിചിതനായ ഒരാള്‍ നടിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ ആദ്യം ഭയം തോന്നിയെങ്കിലും മനോധൈര്യം വീണ്ടെടുത്ത് താന്‍ അയാളുടെ കരണത്ത് രണ്ട് വട്ടം അടിക്കുകയായിരുന്നെന്ന് താരം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തല്ല് കിട്ടിയിട്ടും അയാളുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ലെന്നും നടി പറഞ്ഞു. താന്‍ ഒച്ച വച്ച് ആളെ കൂട്ടിയപ്പോഴേക്കും അയാള്‍ രക്ഷപ്പെടുകയായിരുന്നെന്നും പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥ വന്നിരുന്നെങ്കില്‍ തന്റെ സ്ഥിതി ഇതായിരിക്കില്ലെന്നും മഹി വിജ് പറഞ്ഞു.

Top