കെപിസിസി ഓഫീസ് മുറ്റത്ത് സ്ത്രീകളുടെ കണ്ണീരും ലതികയുടെ മുടിയും വീണു .സ്ത്രീകളുടെ കണ്ണീരിൽ കോൺഗ്രസ് വെന്തു വെണ്ണീറാകുന്നു .രാജി വെച്ച ലതിക സുഭാഷ് അടക്കം ആയിരക്കണക്കിന് സ്ത്രീകളുടെ കണ്ണീരിൽ കോൺഗ്രസ് വെന്തുരുകും .നേതാക്കളും അണികളും അങ്കലാപ്പിൽ ആണ് .ഇലക്ഷൻ പ്രചാരണത്തിന് തുടക്കം കുറിക്കാനായി ചെന്നിത്തല നയിച്ച യാത്രയെ ആദരാഞ്ജലി’ യാത്ര എന്ന് സ്വന്തം പാർട്ടി പത്രത്തിൽ പരസ്യം ചെയ്തത് അച്ചട്ടാകുകയാണ് .കേരളത്തിലെ സ്ത്രീകളുടെ നേതാക്കളുടെ കണ്ണീരിൽ കോൺഗ്രസ് വെന്തുരുകുന്നു .കൊല്ലത്ത് ബിന്ദു കൃഷ്ണ കണ്ണീർ വീഴ്ത്തി .പിന്നാലെ കെപിസിസി ഓഫീസിൽ ലതിക സുഭാഷും കണ്ണീരും മുടിയും വീഴ്ത്തി .അപശകുനങ്ങളാണ് കോൺഗ്രസിൽ !സ്ത്രീ സുരക്ഷക്കായി നിൽക്കുമെന്ന് പറയുന്നവർ തന്നെ സ്ത്രീകളെ കരയിപ്പിക്കുന്നു .
ഉമ്മൻ ചാണ്ടി ആണ് ലാത്തികയേ സംരക്ഷിക്കാതിരുന്നത് .ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായ ബാബുവിന് മറ്റുപലർക്കും സീറ്റിനായി വാശി പിടിച്ചപ്പോൾ ലതികയേ തഴയുകയായിരുന്നു .ഏറ്റുമാണോർ സീറ്റ് പറ്റില്ല പകരം വൈപ്പിൻ കൊടുക്കാമെന്നു പറഞ്ഞിട്ട് അതും ഒടുവിൽ കൊടുത്തില്ല .വൈപ്പിൻ സീറ്റ് അട്ടിമറിച്ചതും ഉമ്മൻ ചാണ്ടിയുടെ നീക്കം ഉണ്ട് എന്നും ആരോപിക്കപ്പെടുന്നു .
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ തല മുണ്ഡനം ചെയ്തായിരുന്നു ലതിക സുഭാഷ് മഹിളാ കോൺഗ്രസിൽ നിന്നും രാജി പ്രഖ്യാപിച്ച് പ്രതിഷേധിച്ചത്.ലതിക പറഞ്ഞത് ഇങ്ങനെയേ ആയിരുന്നു .
32 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിച്ച ഒരു പൊതു പ്രവര്‍ത്തക എന്ന നിലയില്‍ ഒരു അപ്പക്കഷ്ണത്തിന് വേണ്ടി കാത്തിരിക്കുന്നതിലും നല്ലത് ഇത്തരമൊരു നിലപാടാണ്. ഇനിയെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടെടുത്ത് സ്ത്രീകളെ അംഗീകരിക്കണം. അതിന് വേണ്ടിയാണ് ഞാനിത് ചെയ്യുന്നത്. ആരോടും പരിഭവമില്ല. ആരോടുമുള്ള പോരല്ല. ഞാന്‍ വേറൊരു പാര്‍ട്ടിയിലും പോവില്ല. ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കണമെന്ന് എന്നോട് എല്ലാവരും പറയുന്നുണ്ട്. അതേക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല’, ലതിക സുഭാഷ് രാജി വെച്ചുകൊണ്ട് പറഞ്ഞതിങ്ങനെ.
പാര്‍ട്ടിക്കുവേണ്ടി അലയുന്ന സ്ത്രീകളെ കോണ്‍ഗ്രസ് പരിഗണിച്ചതേ ഇല്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ഒരു ജില്ലയില്‍ ഒരു വനിതയെ എങ്കിലും പ്രതീക്ഷിച്ചു. എന്നാല്‍ അതുണ്ടായില്ല. ഷാനിമോള്‍ ഉസ്മാന്‍ അടക്കമുള്ളവര്‍ക്ക് സീറ്റ് കിട്ടിയതില്‍ സന്തോഷിക്കുന്നെന്നും അവര്‍ പറഞ്ഞു. ഏറ്റുമാനൂര്‍ സീറ്റ് താന്‍ പ്രതീക്ഷിച്ചിരുന്നു. 16 വയസ്സു മുതല്‍ ഈ പ്രസ്ഥാനത്തോടൊപ്പം നില്‍ക്കുന്ന ആളാണ് താന്‍. ഇപ്പോള്‍ എംഎല്‍എമാരായി ഇരിക്കുന്ന അനിയന്മാരേക്കാളും സീനിയോരിറ്റി തനിക്കുണ്ട് . എല്ലാ തെരഞ്ഞെടുപ്പിലും താന്‍ തഴയപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.
ലതികാ സുഭാഷിന്റെ രാജിക്കെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗ്ഗീസ് രംഗത്ത് വന്നു. പരസ്യ പ്രതിഷേധം ശരിയായില്ല. തെരഞ്ഞെടുപ്പ് സമയത്തെ പ്രതിഷേധം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിഎന്നും ദീപ്തി പറഞ്ഞു . എന്നാല്‍ ലതികാ സുഭാഷിന് സീറ്റ് ലഭിക്കണമായിരുന്നെന്നും ദീപ്തി പറഞ്ഞതായി ഏഷ്യാനെറ്റ്‌ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു
പാര്‍ട്ടി ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഈ സമയത്ത് എല്ലാ സ്ത്രീകളും ഒറ്റക്കെട്ടായിനിന്ന് പിണറായി വിജയന്റെ സ്ത്രീവിരുദ്ധതയ്ക്ക് എതിരെയാണ് സമരം ചെയ്യേണ്ടത്. ഇതില്‍ വ്യക്തികള്‍ക്ക് പ്രാധാന്യമില്ല, പാര്‍ട്ടിയാണ് പ്രധാനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ എങ്ങനെ ശക്തിപ്പെടുത്തണം എന്നാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നോക്കേണ്ടത്. സീറ്റ് കിട്ടാന്‍ താല്‍പര്യമുള്ള ഒരുപാട് സ്ത്രീകള്‍ ഇവിടെയുണ്ട്. ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ സീറ്റിന് വേണ്ടി ശ്രമിച്ചിട്ടുണ്ടാവാം. പക്ഷേ, സീറ്റ് ലഭിച്ചില്ല എന്നതുകൊണ്ട് പാര്‍ട്ടിയെ മോശമാക്കുന്ന തരത്തില്‍ ഒരു പ്രകടനം വേണമായിരുന്നോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട് എന്നും ദീപ്തി മേരി വര്‍ഗ്ഗീസ് പറഞ്ഞു.
ലതികാ സുഭാഷിന്റെ രാജി പ്രഖ്യാപനത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു . സീറ്റ് കിട്ടാത്തതിന് ആരെങ്കിലും തലമുണ്ഡനം ചെയ്യുമോ എന്നായിരുന്നു മുല്ലപ്പള്ളിയുടെ ചോദ്യം. ലതികയ്ക്ക് മറ്റെന്തെങ്കിലും കാരണുണ്ടാവാം എന്നും അദ്ദേഹം പ്രതികരിച്ചു. ‘ഒരു സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തതിന് ആരെങ്കിലും തല മുണ്ഡനം ചെയ്യുമോ? ഒരിക്കലും ചെയ്യില്ല. അവര്‍ക്ക് മറ്റെന്തെങ്കിലും പ്രധാനപ്പെട്ട കാരണമുണ്ടായിരിക്കാം. ലതികാ സുഭാഷുമായി കൃത്യമായി സംസാരിച്ചതാണ്. കാര്യങ്ങള്‍ അവര്‍ക്ക് വിശദീകരിച്ച് കൊടുത്തതാണ് എന്നും മുല്ലപ്പള്ളിപറഞ്ഞു .
എന്നാൽ രാജ് മോഹൻ ഉണ്ണിത്താൻ അടക്കം കേരളത്തിലെ ഒട്ടു മിക്ക പ്രമുഖരും ലതിക സുഭാഷിണി പിന്തുണ പ്രഖ്യാപിച്ച് എ ത്തി .
അതേസമയം കെപിസിസി സെക്രട്ടറി രമണി പി നായരും സ്ഥാനം രാജിവെച്ചു. തന്നെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിട്ടും സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് രാജിവെക്കുകയായിരുന്നുവെന്ന് രമണി മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് നല്‍കാമെന്ന് പറഞ്ഞ് തന്നെ നേതൃത്വം കബളിപ്പിച്ചു. രാജിക്കത്ത് നാളെ പ്രതിപക്ഷ നേതാവിന് കൈമാറും.
‘സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകളെ തഴഞ്ഞു. കെപിസിസി പ്രസിഡന്റ് പറഞ്ഞത് കേള്‍ക്കുമ്പോള്‍ അമ്പരപ്പ് ആണ് . എനിക്ക് എപ്പോഴും പാര്‍ട്ടിയില്‍ നിന്നും കിട്ടുന്നത് അടിയാണ്. കഴിഞ്ഞ തവണ ഒഴിവാക്കിയതുകൊണ്ട് ഇത്തവണ ലഭിക്കുമെന്ന് വിശ്വസിച്ചു. കാലാകാലങ്ങളായി മാറ്റി നിര്‍ത്തുന്നു. ഇപ്പോള്‍ സീറ്റ് നല്‍കാമെന്ന് പാര്‍ട്ടി പറഞ്ഞതാണ് എന്നും രമണി പി നായര്‍ പറഞ്ഞു.പാര്‍ട്ടി തന്ന എല്ലാ സ്ഥാനവും രാജിവയ്ക്കുകയാണെന്നും രമണി അറിയിച്ചു.
അതേസമയം ഒരാഴ്‌ചത്തെ മാരത്തൺ ചർച്ചകൾക്കുശേഷം 86 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. ഗ്രൂപ്പുതർക്കത്തിലും തമ്മിലടിയിലുംപെട്ട് ആറ് സീറ്റിൽ സ്ഥാനാർഥികളെ തീരുമാനിക്കാനുമായില്ല. സിറ്റിങ് എംഎൽഎമാരിൽ ഉമ്മൻചാണ്ടിയുടെ വിശ്വസ്‌തൻ കെ സി ജോസഫ് പുറത്തായി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പിൻവാങ്ങിയതോടെ നേമത്ത് വടകര എംപി കെ മുരളീധരനെ നിർബന്ധിച്ചിറക്കി. എംപി സ്ഥാനം രാജിവയ്‌ക്കാതെയാകും മുരളീധരൻ മത്സരിക്കുക. വനിതകൾക്ക് 20 ശതമാനം പ്രാതിനിധ്യമെന്ന പ്രഖ്യാപനവും നേതൃത്വം വിഴുങ്ങി. 86 സ്ഥാനാർഥികളിൽ ഒമ്പത് വനിതകൾ മാത്രമാണുള്ളത് .
നേമത്ത് ഉമ്മൻചാണ്ടിതന്നെ നേരിട്ടിറങ്ങുമെന്ന് ഒരു വിഭാഗം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കോൺഗ്രസ് നേതൃത്വത്തിന് ഒടുവിൽ കെ മുരളീധരനെ ആശ്രയിക്കേണ്ടിവന്നു. നേമത്ത് മത്സരിക്കണമെന്ന നിർദേശമാണ് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിൽ മുല്ലപ്പള്ളിയും കെ സി വേണുഗോപാലും ഉയർത്തിയത്. നേതൃത്വം ആവശ്യപ്പെട്ടാൽ നേമത്തിറങ്ങാമെന്ന് ഉമ്മൻചാണ്ടി അറിയിച്ചു. ഇതോടെ താനും ഒരുക്കമെന്നായി ചെന്നിത്തല.
നേമം സുരക്ഷിതമല്ലെന്ന് ബോധ്യമുള്ള ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെ വസതിയിൽ പ്രവർത്തകരെ രംഗത്തിറക്കി കളംമാറ്റിചവിട്ടി. പിന്നാലെ ചെന്നിത്തലയും പിൻവലിഞ്ഞു. ഇതോടെയാണ് മറ്റേതെങ്കിലും ആളെ സമീപിക്കേണ്ട ഗതികേടിലേക്ക് കെപിസിസിയും എഐസിസിയും എത്തിയത്. ശനിയാഴ്‌ച പുലർച്ചെ നാലുവരെ നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ഒടുവിലാണ് നേതൃത്വം മുരളീധരനിലേക്ക് തന്നെ കറങ്ങിതിരിഞ്ഞെത്തിയത്.
കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, തവനൂർ, പട്ടാമ്പി മണ്ഡലങ്ങളിലാണ് തമ്മിലടിയിൽ സ്ഥാനാർഥിനിർണയം സാധ്യമാകാതെ വന്നത്. ഉമ്മൻചാണ്ടിയുടെ വിശ്വസ്‌തരായ ടി സിദ്ദിഖിനെയും പി സി വിഷ്‌ണുനാഥിനെയും എവിടെ പരിഗണിക്കുമെന്നതിലെ ആശയകുഴപ്പമാണ് കൽപ്പറ്റ, നിലമ്പൂർ, പട്ടാമ്പി, കുണ്ടറ, വട്ടിയൂർക്കാവ് മണ്ഡലങ്ങളെ അനിശ്‌ചിതത്വത്തിലാക്കിയത്. കൽപ്പറ്റയിലും നിലമ്പൂരിലും സിദ്ദിഖിന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും പ്രാദേശികമായി കടുത്ത എതിർപ്പുണ്ടായി. വട്ടിയൂർക്കാവിലേക്ക് കെ പി അനിൽകുമാറിനെ നിർദേശിച്ചിരുന്നെങ്കിലും അവിടെയും അണികളുടെ എതിർപ്പ് ഉയർന്നത് നേതൃത്വത്തെ വെട്ടിലാക്കി.