ജനപക്ഷയാത്രയ്ക്ക് എല്ലാ കേന്ദ്രങ്ങളിലും പിന്തുണ നല്‍കും: അഡ്വ. ബിന്ദുകൃഷ്ണ

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രയ്ക്ക് എല്ലാ കേന്ദ്രങ്ങളിലും പിന്തുണ നല്‍കുമെന്ന് മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷ അഡ്വ.ബിന്ദു കൃഷ്ണ പറഞ്ഞു. ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച് വേണ്ട് നിര്‍ദ്ദേശങ്ങള്‍ ജില്ലാ ഘടകങ്ങള്‍ക്ക് നല്‍കാനും തീരുമാനമായി. പാര്‍ട്ടിയില്‍ നടന്ന ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ പന:സംഘടനയില്‍ ഇതുവരെ ലഭിച്ചിട്ടില്ലാത്ത പ്രാതിനിധ്യം മഹിള കോണ്‍ഗ്രസ്സിന് ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. സംഘടനയില്‍ നിന്നും ജനറല്‍ സെക്രട്ടറി പദവിയിലെത്തിയ എല്ലാവരെയും യോഗം അനുമോദിച്ചു.

 

അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില കുറയ്ക്കാതെ നിത്യോപയോസാധനങ്ങള്‍ക്ക് വിലക്കയറ്റം ക്ഷണിച്ചു വരുത്തുന്ന കേന്ദ്ര സര്‍ക്കാരിന്‍െ്‌റ നയത്തിനെതിരെ 29ന് അക്കൗണ്ടന്‍്‌റ് ജനറലിന്‍െ്‌റ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. പ്രതിഷേധമാര്‍ച്ചിന്‍െ്‌റ ഉദ്ഘാടനം വി.എം സുധീരന്‍ നിര്‍വ്വഹിക്കും. യോഗത്തില്‍ മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്‍്‌റുമാരായ രാജലക്ഷ്മി ടീച്ചര്‍,അഡ്വ.ഫാത്തിമ റോസ്‌ന,ജനറല്‍ സെക്രട്ടറിമാരായ ശാന്തകുമാരി,അഡ്വ.അന്നമ്മ ജോര്‍ജ്ജ്,സെലീന മോഹന്‍, ഡോ.ആരിഫ,എസ്.ലേഖ,ലക്ഷ്മി,സുനിത,സുഷമ,ഡോ.പുഷ്പ സ്റ്റുവര്‍ട്ട്,ഫാത്തിമ ബീവി,നദീറ സുരേഷ്,സരസ്വതി കൃഷ്ണന്‍,ലിസി മത്തായി,മില്ലിസോമന്‍,സജയ വേണുഗോപാല്‍ ജില്ലാ പ്രസിഡന്‍്‌റുമാരായ മോളി അജിത്ത്, കൃഷ്ണവേണി, ജി.ശര്‍മ്മ, ഡോ.ജി.ശര്‍മ്മ,ഡോ.ശോഭ,ഉഷാദേവി ടീച്ചര്‍,പദ്മിനി ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top