മോദിയെയും പരിവാരങ്ങളെയും നടുക്കി ത്രിണമൂല്‍ എംപിയുടെ കന്നിപ്രസംഗം..!! ഈ രാജ്യം ആരുടെയും തന്തയുടെ സ്വത്തല്ല

ലോക്‌സഭയെ നടുക്കി ബംഗാളില്‍ നിന്നുള്ള വനിതാ എംപിയുടെ ഉജ്ജ്വല പ്രസംഗം. ലോകസഭയുടെ ആദ്യ ദിനങ്ങളില്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ കക്ഷി നേതാവും ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിച്ചു കയ്യടി നേടിയ സഭയെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുകുലുക്കുന്നതായിരുന്നു ത്രിണമൂല്‍ എംപി മഹുവ മോയിത്രയുടെ വാക്കുകള്‍. പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും തരംഗമാണ്.

വന്‍ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ കടന്നാക്രമിച്ചും വിയോജിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഉയര്‍ത്തിപ്പിടിച്ചും അക്ഷരാര്‍ഥത്തില്‍ കത്തികയറുകയായിരുന്നു ആ സ്ത്രീശബ്ദം. ശബ്ദമുയര്‍ത്തി നിശ്ശബ്ദയാക്കാന്‍ ശ്രമിച്ചിട്ടും തളരാതെ, പരിഹസിച്ച് ഇരുത്താന്‍ ശ്രമിച്ചെങ്കിലും അവഗണിച്ച്, വാദങ്ങള്‍ അക്കമിട്ട് നിരത്തി മോദിയെയും സര്‍ക്കാരിനെയും നിശ്ശബ്ദമാക്കിയ പെണ്‍ശബ്ദം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍ക്കാരിന്റെ കണ്ണിലെ കരടായും പ്രതിപക്ഷത്തിന്റെ അഭിമാനമായും ഉദിച്ചുയര്‍ന്ന താരം. അടുത്തകാലത്ത് പാര്‍ലമെന്റ് സാക്ഷ്യം വഹിച്ച ഏറ്റവും ഉശിരന്‍ പ്രസംഗം. ഈ ലോകസഭയുടെ നന്ദി പ്രമേയ ചര്‍ച്ച ഇനി ഓര്‍ത്തിരിക്കുക ഒരുപക്ഷേ മഹുവയുടെ പേരിലായിരിക്കും, അവരുടെ വാക്കുകളുടെ ശക്തിയിലും ആശയത്തിന്റെ ഗാംഭീര്യത്തിലും അവതരണത്തിന്റെ ഊര്‍ജസ്വലതയിലും.

നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കാന്‍ മഹുവ എഴുന്നേറ്റപ്പോള്‍ ഒരു സാധാരണ പ്രസംഗം എന്നേ എംപിമാര്‍ കരുതിയുള്ളൂ. പക്ഷേ, പെട്ടെന്നു തന്നെ അവര്‍ ആ വാക്കുകള്‍ക്ക് കാതോര്‍ത്തു. അതു വ്യത്യസ്തമായിരുന്നു. ഒപ്പം ശക്തവും ആരോപണങ്ങളുടെ തീപ്പൊരി ചിതറുന്നതും ആത്മാര്‍ഥതയുടെ തിളക്കമുള്ളതും. ആ വാക്കുകള്‍ക്ക് അറിയാതെ സഭ കാതോര്‍ത്തു.

ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച മഹുവ, അതിന്റെ ഏഴു കാരണങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞു. കുടുംബവാഴ്ചയുടെ പേരിലാണ് കോണ്‍ഗ്രസിനെ ബി.ജെ.പി ആക്രമിക്കുന്നത്. കോണ്‍ഗ്രസ് അത്തരത്തിലുള്ള 36 പേര്‍ക്ക് ഇത്തവണ ടിക്കറ്റ് നല്‍കിയപ്പോള്‍ ബി.ജെ.പി 31 പേര്‍ക്കു നല്‍കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.

എല്ലാ വിഭാഗം ജനങ്ങളുടേയും രക്തം ഈ മണ്ണിലുണ്ട്.. ആരുടേയും തന്തയുടെ സ്വത്തല്ല ഹിന്ദുസ്ഥാന്‍ (‘സഭീ കാ ഖൂന്‍ ഹേ ശാമില്‍ യഹാ കാ മിട്ടീ മേ.. കിസീ കാ ബാപ് കാ ഹിന്ദുസ്ഥാന്‍ തോഡീ ഹേ..’) എന്ന കവിത ചൊല്ലിയാണ് പത്തുമിനിറ്റ് നീണ്ട തന്റെ പ്രസംഗം അവര്‍ അവസാനിപ്പിച്ചത്.

Top