മലപ്പുറം:മലപ്പുറം കളക്ട്രേറ്റിനു സമീപത്തുണ്ടായ ബോംബ് സ്‌ഫോടനം ആസൂത്രിമായിരുന്നെന്ന് പോലീസ്ഭാഷ്യം സംഭവ സ്ഥലത്തു നിന്നും പെന്‍ഡ്രൈവും അറബി വാചകങ്ങളും നരവധി ഫോട്ടോകളും അടങ്ങിയ കാര്‍ബോര്‍ഡ് പെട്ടി കണ്ടെത്തി. പോലീസ്, ഇന്റലിജന്‍സ്, ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ ഇത് പരിശോധിച്ചു വരികയാണ്. പശു ഇറച്ചി ഭക്ഷിച്ചാല്‍ കൊല്ലുമോ എന്നും മുഹമ്മദ് അഖ്ലാഖിനെ കൊല ചെയ്തതിന് പകരം ചോദിക്കുമെന്നും സമീപത്തു നിന്നും ലഭിച്ച കുറിപ്പില്‍ എഴുതിയിരിക്കുന്നു. ഇതോടൊപ്പം തന്നെ അറബി വാചകങ്ങള്‍ എഴുതിയ ഇന്ത്യയുടെ ഭൂപടവും ലഭിച്ചിട്ടുണ്ട്. പുറമെ നിരവധി പോസ്റ്ററുകളും ലഭിച്ചു. ഇന്‍ ദി നെയിം ഓഫ് അള്ളാ എന്നാണ് കുറിപ്പുകളെല്ലാം തുടങ്ങുന്നത്. നിങ്ങളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും ഇതില്‍ കുറിച്ചിട്ടുണ്ട്.
അതേസമയം മലപ്പുറത്തെ സ്‌ഫോടനം കളക്ടറെ ലക്ഷ്യമിട്ടാണൊ എന്നു സമ്-ശയം . കൊല്ലം കളക്ട്രറ്റില്‍ സ്‌ഫോടനം നടന്ന സമയത്തും ഇപ്പോള്‍ മലപ്പുറത്ത് സ്‌ഫോടനം നടന്നപ്പോഴും കളക്ടര്‍ പദവിയില്‍ ഉണ്ടായിരുന്നത് ഷൈനമോള്‍ആണ്.യാദൃശ്ചികമാണെങ്കിലും രണ്ട് സ്‌ഫോടനങ്ങളും നടക്കുമ്പോള്‍ കളക്ടര്‍ ഒരേ വ്യക്തിയായതിനാല്‍ കളക്ടറെ ലക്ഷ്യമിട്ടുള്ള ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പോ, അപായ ഭീഷണിയോ ആണോ ഇപ്പോഴത്തെ സ്‌ഫോടനമെന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
കളക്ടറുടെ ഔദ്ദ്യോഗിക വാഹനത്തില്‍ പൊലീസ് സെക്യൂരിറ്റി ഉള്ളതിനാല്‍ സ്‌ഫോടക വസ്തുക്കള്‍ വയ്ക്കുന്നത് എളുപ്പമല്ല എന്നതിനാല്‍ ഈ തരത്തിലുള്ള ആക്രമണം തിരഞ്ഞെടുക്കുകയായിരുന്നുവോ എന്നതാണ് പരിശോധിക്കുന്നത്.കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമായ ഐബിയിലെ ഉന്നത ഉദ്ദ്യോഗസ്ഥന്‍ ഇക്കാര്യം സൂക്ഷമമായി വിലയിരുത്തി വരികയാണ്.കൊല്ലം കളക്ടറേറ്റില്‍ ഉപയോഗിച്ച സര്‍ക്യൂട്ടിന് സമാനമായ ഉപകരണങ്ങളാണ് മലപ്പുറം കളക്ടറേറ്റിന് സമീപത്തെ സ്‌ഫോടനത്തിലും ഉപയോഗിച്ചിരിക്കുന്നതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ 15ന് രാവിലെയാണ് കൊല്ലം കോടതി വളപ്പില്‍ കിടന്നിരുന്ന ജീപ്പില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ ഒരാള്‍ക്കു പരുക്കേറ്റു. സ്റ്റീല്‍ ബോംബാണു പൊട്ടിത്തെറിച്ചത്. ഏഴു ബാറ്ററികളും 14 ഫ്യൂസ് വയറും ഇവിടെനിന്നു കണ്ടെത്തിയിരുന്നു. കോടതിവളപ്പില്‍ കിടന്നിരുന്ന തൊഴില്‍ വകുപ്പിന്റെ പഴയ ജീപ്പിലാണു സ്‌ഫോടകവസ്തു വച്ചിരുന്നത്.
കോടതി നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പായിരുന്നു സ്‌ഫോടനം. ഉഗ്രശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയില്‍ കോടതി ജീവനക്കാരന്‍ സാബുവിനാണ് പരുക്കേറ്റത്. മുന്‍സിഫ് കോടതി മുറിക്കകത്തേക്കു ചീളുകള്‍ തെറിച്ചിരുന്നു.മലപ്പുറത്ത് സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ഉത്തര്‍ പ്രദേശില്‍ ഗോമാംസം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ടയാള്‍ക്ക് പിന്‍ന്തുണ പ്രഖ്യാപിച്ചുള്ള കത്തും, ബിന്‍ലാദന്റെ ചിത്രവും ഒരു പെന്‍ഡ്രൈവുമാണ് ഇപ്പോള്‍ ലഭിച്ചിരുന്നത്.
എന്നാല്‍ യുപിയില്‍ നടന്ന ഒരു സംഭവത്തിന് കേരളത്തിലെ ഏതെങ്കിലും കളക്ടറേറ്റുകള്‍ക്ക് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ സ്‌ഫോടനം നടത്തി മുന്നറിയിപ്പ് നല്‍കേണ്ട സാഹചര്യം എന്താണെന്നത് അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്.അത് കൊണ്ട് തന്നെയാണ് മറ്റ് പല ഉദ്ദേശവും ആക്രമണത്തിന് പിന്നിലുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നത്.
പൊലീസിനെ വഴിതിരിച്ച് വിടാനുള്ള കത്താണോ ഇതെന്നതും ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ സംശയമുണ്ട്.പ്രത്യേകിച്ച് ന്യൂനപക്ഷവിഭാഗത്തിന് ഭൂരിപക്ഷമുള്ള ജില്ലാ ഭരണ കേന്ദംതന്നെ ആക്രമണത്തിന് തിരഞ്ഞെടുത്ത പശ്ചാത്തലത്തില് .ആലപ്പുഴ എസ്.പി അക്ബറിന്റെ സഹോദരിയാണ് കളക്ടര്‍ ഷൈനമോള്‍, ഇവരുടെ മറ്റൊരു സഹോദരി മഹാരാഷ്ട്രയില്‍ കളക്ടറുമാണ്.