തലയോട്ടി അടക്കമുള്ള അഞ്ച് ശരീര അവശിഷ്ടങ്ങള്‍ ചാക്കുകളില്‍ കണ്ടെത്തി

malappuram

മലപ്പുറം: ജനവാസമില്ലാത്ത പ്രദേശത്ത് അഞ്ച് ചാക്കുകെട്ടുകളിലായി മൃതദേഹങ്ങള്‍. തലയോട്ടി അടക്കമുള്ള ശരീര അവശിഷ്ടങ്ങളാണ് വഴിയാത്രക്കാര്‍ കണ്ടെത്തിയത്. മലപ്പുറം കിഴിശ്ശേരിക്കടുത്ത് പുല്ലഞ്ചേരി ഉണ്യാലിലെ ജനവാസമില്ലാത്ത പ്രദേശത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇവയ്ക്കു മാസങ്ങള്‍ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വഴിയാത്രക്കാരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപപ്രദേശത്തുനിന്നും ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top