മലപ്പുറത്ത് കൊറോണ സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച വഴികളിതൊക്കെ, റൂട്ട് മാപ്പ് പുറത്തുവിട്ടു

മലപ്പുറത്ത് കൊറോണ സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച വഴി, സ്ഥലങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന റൂട്ട് മാപ്പ് പുറത്തുവിട്ട് ജില്ലാ കലക്ടര്‍. രണ്ട് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരും ജില്ലാ ഭരണകൂടത്തിന്റെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദ്ദേശം.800 ഓളം പേരുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇത് നിസാരമായ കണക്കല്ല. കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് രോഗബാധിതര്‍ സഞ്ചരിച്ച പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ റൂട്ട് മാപ്പ് പുറത്ത് വിട്ടത്.

അരീക്കോട് സ്വദേശിനിക്കൊപ്പം യാത്ര ചെയ്തതും സമ്പര്‍ക്കം പുലര്‍ത്തിയതുമടക്കം നാല് പഞ്ചായത്തുകളിലെ 300 പേരുടെ പട്ടികയാണ് തയ്യാറായത്. വാണിയമ്പലം സ്വദേശിനിയുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയ ആറ് പഞ്ചായത്തുകളിലെ 522 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വാണിയമ്പലം സ്വദേശിനി ആദ്യം പരിശോധനയ്‌ക്കെത്തിയ സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യ പ്രവര്‍ത്തകരും അരീക്കോട് സ്വദേശിനി നെടുമ്പാശേരി മുതല്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസ് വരെ യാത്ര ചെയ്ത ബസ്സിലെ 40 സഹയാത്രികരും നിരീക്ഷണ പട്ടികയിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാത്ത് സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ താമസസൗകര്യം ഗവര്‍ണര്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പി.മാര്‍, സംസ്ഥാന സര്‍ക്കാരിന്റെ അതിഥികള്‍, ഔദ്യോഗികാവശ്യത്തിന് വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തി. കേരള ഹൗസ് കന്യാകുമാരി, മുംബൈ കേരള ഹൗസ് ഉള്‍പ്പെടെയുളള സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ പൊതുജനങ്ങള്‍ക്കുളള റൂം റിസര്‍വേഷനില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

Top