മലപ്പുറം കളക്ട്രേറ്റ് സ്ഫോടനം: രണ്ടു പേര്‍ അറസ്‍റ്റില്‍

മഞ്ചേരി: കഴിഞ്ഞ വര്‍ഷം മലപ്പുറം കളക്ട്രേറ്റില്‍ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേരെക്കൂടി പോലീസ് അറസ്‍റ്റ് ചെയ്‍തു. സ്ഫോടനം നടത്തിയ ബേസ് മൂവ്‍മെന്‍റ് എന്ന സംഘടനയുടെ തലവന്‍ എൻ. അബൂബക്കർ, സഹായി എ. അബ്ദുറഹ്മാൻ എന്നിവരാണ് മധുരയില്‍വെച്ച് പോലീസിന്‍റെ പിടിയിലായത്.

സ്ഫോടനവുമായി ബന്ധപ്പെട്ട് നേരത്തേ അറസ്‍റ്റ് ചെയ്‍ത അഞ്ചുപേരെ ചോദ്യം ചെയ്‍തതില്‍നിന്നാണ് സംഘത്തലവനെയും സഹായിയെയുംകുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് മധുരയിലെത്തി ഇവരെ പിടികൂടുകയായിരുന്നു. മധുര കേന്ദ്രീകരിച്ചാണ് ബേസ് മൂവ്‍മെന്‍റിന്‍റെ പ്രവര്‍ത്തനം എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top