കല്യാണത്തിന് വീട്ടുകാരെ സമ്മതിപ്പിക്കാനെന്ന് പറഞ്ഞ് ഇന്ത്യയിലേക്ക് വന്ന കാമുകന്റെ വിവരമില്ല; കാമുകനെ തിരഞ്ഞ് രണ്ട് മക്കളുടെ അമ്മയായ മലേഷ്യന്‍ യുവതി ഇന്ത്യയില്‍

വെല്ലൂര്‍: വിവാഹത്തിന് വീട്ടുകാരെ സമ്മതിപ്പിച്ചിട്ട് വരാമെന്ന് പറഞ്ഞ് നാട്ടിലേക്ക് പോയ കാമുകന്റെ വിവരമൊന്നുമില്ല, വിളിച്ചിട്ട് ഫോണ്‍ സ്വിച്ച് ഓഫ്. പിന്നെ കാമുകി ഒന്നും നോക്കിയില്ല ഇന്ത്യയിലേക്ക് ടൂറിസ്റ്റ് വിസയിലെത്തി. എത്തിയപ്പോഴോ കാമുകന്റെ ബന്ധുക്കള്‍ അടുപ്പിക്കുന്നില്ല. ഒടുവില്‍ പോലീസ് സ്‌റ്റേഷനിലേക്ക്..സിനിമയെ വെല്ലുന്ന കഥ നടക്കുന്നത് വെല്ലൂരിലാണ്..സംഭവങ്ങളുടെ തുടക്കം മലേഷ്യയിലും.

സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന വെല്ലൂര്‍ സ്വദേശിയായ ബസുവരാജും എസ് മനേഗയും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായി. പിന്നീട് ഇരുവരും ഒരുമിച്ചായി താമസം. ഭര്‍ത്താവ് ഉപേക്ഷിച്ച മനേഗയ്ക്ക് രണ്ട് കുട്ടികളുണ്ട്. വിവാഹത്തിന് ബന്ധുക്കള്‍ നിര്‍ബന്ധിക്കുന്നു എന്ന് പറഞ്ഞാണ് ബസുവരാജ് ഇന്ത്യയിലേക്ക് പോന്നത്. ഗ്രാമത്തിലെ ആചാരങ്ങള്‍ പ്രകാരം തന്നെ വിവാഹം കഴിക്കുമെന്നും അതിനു ബന്ധുക്കളെ സമ്മതിപ്പിക്കാമെന്നും ബസുവരാജ് വാക്കു നല്‍കിയിരുന്നതായി മനേഗ പറയുന്നു. മനേഗയോടു നാട്ടിലെത്താന്‍ ആവശ്യപ്പെട്ട് ഗ്രാമത്തിലെ മേല്‍വിലാസവും നല്‍കി. സെപ്റ്റംബര്‍ 27 വരെ ബസുവരാജുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് മനേഗയ്ക്ക് ബസുവരാജുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു വിവരവും ഇല്ലാതിരുന്നപ്പോള്‍ ടൂറിസ്റ്റ് വിസയില്‍ കഴിഞ്ഞ ദിവസം മനേഗ ഇന്ത്യയിലെത്തി. എന്നാല്‍ ബന്ധുക്കള്‍ അടുപ്പിച്ചില്ല. രണ്ടാഴ്ചയാണ് ടൂറിസ്റ്റ് വിസയുടെ കാലാവധി. അതിനു മുന്‍പേ ബസുവരാജിനെ കാണാന്‍ അവസരമൊരുക്കണമെന്നാണ് ഇവരുടെ അഭ്യര്‍ഥന. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.

Top