സലാലയില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ട നിലയില്‍;മരിച്ചത് ഇടുക്കി സ്വദേശിനി

സലാലയില്‍ മലയാളി നഴ്‌സിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ (30) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ദോഫാര്‍ ക്ലബിന് സമീപത്തെ ഫ്ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.ഷെബിന്‍ നഴ്സ് ആയി ജോലി നോക്കുകയായിരുന്നു.ഭര്‍ത്താവിനെ വിളിച്ചു വരുത്തി പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഷെബിന്‍ ഡെന്റല്‍ ക്ലിനിക്കില്‍ നഴ്‌സ് ആയി ജോലി നോക്കുകയായിരുന്നു.

രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ മലയാളിയാണ് സലാലയില്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരം സ്വദേശിനി കവര്‍ച്ചാ ശ്രമത്തിനിടെ കൊല്ലപ്പെട്ടിരുന്നു. ഹോട്ടല്‍ ജീവനക്കാരിയായിരുന്നു സിന്ധുവാണു താമസസ്ഥലത്തു കൊല്ലപ്പെട്ടത്. വ്യാജവിസയില്‍ എത്തിയ കൊലയാളിയെ പിടികൂടിയിരുന്നു.സംഭവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top