ഇനിയും കുട്ടികള്‍ വേണോ? എല്ലാം തുറന്ന് പറഞ്ഞ് മലൈക

മലൈക തന്റെ ഡാന്‍സിലൂടെയാണ് ബോളിവുഡിലെ താരമാകുന്നത്. ചയ്യ ചയ്യ, മുന്നി ബദ്‌നാം, അനാര്‍ക്കലി ഡിസ്‌കോ ചലി തുടങ്ങിയ ഹിറ്റ് പാട്ടുകള്‍ക്ക് മലൈക ചുവടുവച്ചിട്ടുണ്ട്. നിരവധി ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവായു മലൈക കയ്യടി നേടിയിട്ടുണ്ട്. ആയുഷ്മാന്‍ ഖുറാന നായകനായ ആന്‍ ആക്ഷന്‍ ഹീറോയിലാണ് മലൈക ഒടുവിലായി അഭിനയിച്ചത്. ഇപ്പോഴിതാ സ്വന്തമായൊരു റിയാലിറ്റി ഷോയുമായി എത്തിയിരിക്കുകായണ് മലൈക. മൂവിംഗ് ഇന്‍ വിത്ത് മലൈക എന്ന ഷോ സംപ്രേക്ഷണം ചെയ്യുന്നത് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ്.

മൂവിംഗ് ഇന്‍ വിത്ത് മലൈക എന്ന ഷോയിലൂടെ തന്റെ ജീവിതത്തിലെ ഇതുവരെ ആരോടും പങ്കുവെക്കാതിരുന്ന പല കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ട് മലൈക അറോറ. അര്‍ബാസ് ഖാനുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചുമൊക്കെ മലൈക സംസാരിക്കുന്നുണ്ട്. താനും അര്‍ജുന്‍ കപൂറും തമ്മിലുള്ള പ്രണയത്തെക്കുറിച്ചും താരം മനസ് തുറന്നു. ഭാവി എന്താണ് തനിക്കായി ഒരുക്കി വച്ചിരിക്കുന്നതെന്ന് അറിയില്ലെന്നാണ് മലൈക പറയുന്നത്. അതേസമയം ഭാവിയെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും മലൈക പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”എന്താണ് ഭാവി എനിക്കായി കാത്തുവച്ചതെന്ന് അറിയില്ല. ഇതേക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. പങ്കാളിയുമായി ഇത്തരം കാര്യങ്ങള്‍ സംസാരിക്കും. ഇന്ന് എന്റെ ജീവിതത്തിലുള്ള പുരുഷന്‍ എന്നെ സന്തോഷിപ്പിക്കുന്നുണ്ട്. അതേക്കുറിച്ച് ലോകം എന്താണ് ചിന്തിക്കുന്നതെന്ന് എന്റെ വിഷയമല്ല” എന്നാണ് മലൈക പറയുന്നത്.അര്‍ജുനുമായുള്ള മലൈകയുടെ പ്രായ വ്യത്യാസം എന്നും സോഷ്യല്‍ മീഡിയയിലെ പരിഹാസങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇരുവരും പ്രണയം തുടങ്ങിയ നാള്‍ മുതല്‍ ഇന്നുവരെ ഇതിന്റെ പേരില്‍ അപമാനിക്കലുകള്‍ നേരിട്ടുണ്ട് മലൈക. എന്നാല്‍ വിമര്‍ശനങ്ങളെ അതിജീവിച്ച് ഒരുമിച്ച് മുന്നോട്ട് പോവുകയാണ് മലൈകയും അര്‍ജുനും.

ഇനിയൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ തനിക്ക് ഭയമില്ലെന്നും മലൈക പറയുന്നുണ്ട്. ഒരു വിവാഹ മോചനം സംഭവിച്ചെന്ന് കരുതി തനിക്ക് ഭയമില്ലെന്നാണ് മലൈക പറയുന്നത്. ”എനിക്കൊട്ടും ഭയം തോന്നുന്നില്ല, ഞാനൊരു വിവാഹ മോചനത്തിലൂടെ കടന്നു പോന്നുവെന്ന് കരുതി. നല്ലൊരു വ്യക്തിയുമായാണ് ഞാന്‍ റിലേഷന്‍ഷിപ്പിലുള്ളത്. ജീവിതത്തില്‍ ഞാനെടുത്ത തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളും എന്നും സന്തോഷത്തിന് വേണ്ടിയുള്ളതായിരുന്നു. എന്റെ ജീവിതത്തില്‍ ഇപ്പോഴുള്ള വ്യക്തി എന്നെ സന്തോഷപ്പിക്കുന്നുണ്ട്” എന്നാണ് മലൈക പറഞ്ഞത്.

1998 ലായിരുന്നു മലൈകയുടെയും അര്‍ബാസിന്റേയും വിവാഹം. നീണ്ട നാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2017 ല്‍ ഇരുവരും പിരിയുകയായിരുന്നു. അര്‍ഹാന്‍ ആണ് ഇവരുടെ മകന്‍. അതേസമയം, പിരിഞ്ഞ ശേഷവും സുഹൃത്തുക്കളാണ് അര്‍ബാസും മലൈകയും. മകന്റെ ഉത്തരവാദിത്തം ഇരുവരും ചേര്‍ന്ന് പങ്കിടുകയാണ്. പിന്നീടാണ് മലൈക അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാകുന്നത്. ഇരുവരും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ്. ഈയ്യടുത്ത് മലൈക ഗര്‍ഭിണിയാണെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ അര്‍ജുന്‍ രംഗത്തെത്തുകയായിരുന്നു.

Top