മുംബൈ : 44 ാം വയസ്സിലും തന്റെ ആകര്‍ഷകമായ ശരീര സൗന്ദര്യം കൊണ്ട് ബോളിവുഡിനെ ഞെട്ടിക്കുകയാണ് നടി മല്ലികാ അരോറ. 1998 ല്‍ ഷാരൂഖ് ഖാന്‍ ചിത്രമായ ദില്‍ സെ യിലെ ചെയ്യ ചെയ്യാ എന്ന ഹിറ്റ് ഗാനത്തിലൂടെ ഹിന്ദി സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടി പിന്നീട് നിരവധി വേഷങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്നു. ഏറ്റവും ഒടുവിലായി സല്‍മാന്‍ ഖാന്റെ കൂടെ ദബാംഗ് 2 വിലെ അഭിനയവും നടിക്ക് ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്തു. ശരീര പരിപാലനത്തിന് ജീവിതത്തില്‍ മറ്റെന്തിനേക്കാളും ശ്രദ്ധ കൊടുക്കുന്ന താരം ദിവസത്തില്‍ കൂടുതല്‍ സമയവും ജിമ്മിലാണ് ചെലവഴിക്കുന്നത്. കൂടാതെ പച്ചക്കറികള്‍, ആന്റി- ഓക്‌സിഡന്റുകള്‍ എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതാണ് തന്റെ മറ്റൊരു ശരീര സൗന്ദര്യ രഹസ്യമായി നടി ചൂണ്ടി കാണിക്കുന്നത്. കൂടാതെ സ്വമ്മിങ്. സൈക്കളിംഗ്,ജോഗിങ് എന്നിവയ്ക്ക് ഒരോന്നിനുമായി ദിവസത്തില്‍ അരമണിക്കൂറിലധികം സമയം നടി ചിലവഴിക്കുന്നു.