മമ്മൂട്ടിയെക്കുറിച്ച് പലര്‍ക്കും അറിവില്ലാത്ത കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് ബിഷപ്പ്

മമ്മൂട്ടിയെക്കുറിച്ച് ഓര്‍ത്തഡോക്സ് സഭ ബിഷപ്പ് ഡോ മാത്യൂസ് മാര്‍ സേവേറിയോസ് മെഗാസ്റ്റാര്‍ പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മമ്മൂട്ടി എന്ന നടനെ മാത്രമേ ഇവിടെ പലര്‍ക്കും അറിയൂ, എന്നാല്‍ അദ്ദേഹത്തെക്കുറിച്ച് മിക്ക ആളുകള്‍ക്കും അറിയാന്‍ പാടില്ലാത്ത ചില സത്യങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. മമ്മൂട്ടിയെ വേദിയിലിരുത്തി അദ്ദേഹം ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുന്ന ബിഷപ്പിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കഴിഞ്ഞ 25 വര്‍ഷങ്ങളായി ആരുമറിയാതെ താരം നടത്തുന്ന ജീവകാരുണ്യ ഇടപെടലുകള്‍ പുരോഹിതന്‍ തുറന്ന് പറഞ്ഞു. ഏത് ബിഗ് ബജറ്റ് സിനിമയുടെ ഷൂട്ടിങ്ങിലായാലും ഒരു തവണ പോലും മമ്മൂട്ടി നിസ്‌കാരം മുടക്കാറില്ലെന്നും ആ വിശ്വാസത്തിന്റെ കരുത്താണ് മമ്മൂട്ടിക്കെന്നും പുരോഹിതന്‍ പറഞ്ഞു. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പത്തോളം ജീവ കാരുണ്യ പദ്ധതികളാണ് കേരളത്തില്‍ നടന്നു വരുന്നതെന്നും ബിഷപ്പ് പറയുന്നു. മമ്മൂട്ടിക്കൊപ്പം രമേശ് പിഷാരടിയേയും വേദിയില്‍ കാണാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

https://www.facebook.com/RobertJins/videos/2232335537017645/?t=4

Top