മമ്മൂട്ടിയുടെ പത്തേമാരിയുടെ റിലീസ് കോടതി തടഞ്ഞു

കഥ മോഷണം? മമ്മൂട്ടിയുടെ പത്തേമാരിയുടെ റിലീസ് കോടതി തടഞ്ഞു മലയാളി പ്രവാസത്തിന്റെ കഥയാണ് ചിത്രം

Pathemari_malayalamMovie610കൊച്ചി: മമ്മൂട്ടി ചിത്രമായ പത്തേമാരിയുടെ റിലീസ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തടഞ്ഞു. സ്വപ്‌നഗേഹം എന്ന തന്റെ കഥ മോഷ്ടിച്ചാണ് സലീം അഹമ്മദ് സിനിമയാക്കിയതെന്ന് ആരോപിച്ച് മൊയ്തൂട്ടി എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. മലയാളിയുടെ പ്രവാസ ജീവിതത്തിന്റെ അര നൂറ്റാണ്ട് കാലത്തെ കഥ പറയുന്ന പത്തേമാരി, കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സലീം അഹമ്മദും ഒന്നിക്കുന്ന ചിത്രമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാള സിനിമയില്‍ നേരത്തെയും കഥാ മോഷണം വിവാദം സൃഷ്ടിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ദൃശ്യത്തിനെതിരായിരുന്നു ഈ ആരോപണം. മലയാളിയുടെ 50 വര്‍ഷത്തെ പ്രവാസ ജീവിതത്തിന്റെ കഥപറയുന്ന പത്തേമാരി ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി ചിത്രീകരിച്ച പത്തേമാരി വെത്യസ്തമായ ഒരു കുടുംബ ചിത്രമാണ്. 1960 കാലഘട്ടം മുതലാണ് കഥയുടെ തുടക്കം മിനിസ്‌ക്രീനില്‍ നിന്നെത്തിയ ജ്യുവല്‍ മേരി ആദ്യമായി നായികയാകുന്ന പത്തേമാരിയില്‍ ശ്രീനിവാസന്‍, സിദ്ദിഖ്, സലിം കുമാര്‍ ജോയ് മാത്യു എന്നിവരാണ് മറ്റ് താരങ്ങള്‍. മധു അമ്പാട്ട് ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ശബ്ദലേഖനം നിര്‍വഹിച്ചത് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്.

Top