മധുവിൻറെ കുടുംബത്തിന് മമ്മൂട്ടിയുണ്ട് !! ; അഭിഭാഷകനെ ചുമതലപ്പെടുത്തി മമ്മൂട്ടി

ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് മമ്മൂട്ടിയുടെ കൈത്താങ്ങ്. കുടുംബത്തിന് നിയമോപദേശത്തിന് അഭിഭാഷകനെ മമ്മൂട്ടി ചുമതലപ്പെടുത്തി. മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനായ വി. നന്ദകുമാറിനെയാണ് മമ്മൂട്ടിയുടെ നിർദേശപ്രകാരം മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന റോബർട്ട് കുര്യാക്കോസ് ചുമതലപ്പെടുത്തിയത്.

സർക്കാരാകും കേസ് നടത്തുക. കുടുംബത്തിന് ആവശ്യമായ നിയമോപദേശമോ, മധുവിന്റെ കുടുംബം ആവശ്യപ്പെടുന്ന നിയമസഹായങ്ങളോ ആയിരിക്കും മമ്മൂട്ടി നിയമിച്ച അഭിഭാഷകൻ നൽകുക. ഇതിനായി അഭിഭാഷകൻ മധുവിന്റെ കുടുംബവുമായി ചർച്ച നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മധുവിനു വേണ്ടി നിയോഗിക്കപ്പെട്ട അഭിഭാഷകനു കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നത് അറിഞ്ഞ ഉടൻ മമ്മൂട്ടിയുടെ നിർദേശപ്രകാരം മധുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നതായി റോബർട്ട് പറഞ്ഞു. കാലതാമസമില്ലാതെ കഴിയുന്ന സഹായം നൽകണമെന്നായിരുന്നു മമ്മൂട്ടിയുടെ നിർദേശം.

മന്ത്രി പി. രാജീവുമായും മമ്മൂട്ടി സംസാരിച്ചു. പ്രഗത്ഭനായ അഭിഭാഷകനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയോഗിക്കുമെന്നും കേസ് നടത്തിപ്പിൽ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുണ്ടാകുമെന്നും മന്ത്രി മമ്മൂട്ടിക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

നിയമസഹായം ആവശ്യമായി വരുന്ന ഏതു സാഹചര്യത്തിലും മധുവിന്റെ കുടുംബത്തിന്റെ ആവശ്യമനുസരിച്ചു ലഭ്യമാക്കാനുള്ള ക്രമീകരണമാണ് മമ്മൂട്ടി ഏർപ്പെടുത്തിയിരിക്കുന്നത്.

Top