ജഗതി മമ്മൂട്ടി സെല്‍ഫി സൂപ്പര്‍ ഹിറ്റ്; ജഗതിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് മെഗാസ്റ്റാര്‍

തിരുവനന്തപുരം: ജഗതിയും മമ്മൂട്ടിയും ചേര്‍ന്നുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാറിനെ നടന്‍ മമ്മൂട്ടി സന്ദര്‍ശിച്ചപ്പോഴെടുത്ത സെല്‍ഫിയാണ് സൂപ്പര്‍ ഹിറ്റായത്. രാവിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയായിരുന്നു മമ്മൂട്ടി ജഗതിയെ കണ്ടത്. കുറച്ച് സമയം ജഗതിയോടൊത്ത് മമ്മൂട്ടി ചെലവഴിച്ചു. ദിവസം ചെല്ലുന്തോറും ജഗതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും നമുക്ക് എല്ലാവര്‍ക്കും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാമെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ജഗതിക്കൊപ്പമുള്ള സെല്‍ഫിയും മമ്മൂട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് ചെയ്ത് 20 മിനിട്ടുള്ളില്‍ തന്നെ പതിനായിരത്തിലധികം ലൈക്കുകളും മുന്നൂറോളം ഷെയറുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്യുന്ന ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മമ്മൂട്ടി തിരുവനന്തപുരത്ത് ഉണ്ട്. ചിത്രത്തില്‍ സി.പി.സ്വതന്ത്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജൂവല്‍ മേരിയാണ് നായിക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top