ഭാര്യയുമായി വഴക്ക്; മകളെ തൂക്കി കൊല്ലുന്നത് ഫേസ്ബുക്കിൽ ലൈവ് സംപ്രേഷണം ചെയ്ത് പിതാവ് ജീവനൊടുക്കി

ഭാര്യയുമായി വഴക്കിട്ട തായ്ലന്‍ഡുകാരന്‍ സ്വന്തം മകളെ തൂക്കികൊലപ്പെടുത്തുന്നത് ഫേസ്ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്ത ശേഷം ജീവനൊടുക്കി.ഫുക്കറ്റിലെ വിജന സ്ഥലത്തുള്ള ഒരു ഹോട്ടലിലാണ് സംഭവം. 21 കാരാനായ വുട്ടിസാന്‍ വോങ്തലായിയാണ് ഈ ക്രൂരകൃത്യം നടത്തിയത്. വീഡിയോ ഷെയറിംഗ് വെബ്സൈറ്റായ യു ട്യൂബില്‍ 24 മണിക്കൂര്‍ നേരത്തേക്ക് ഈ ക്രൂര ദൃശ്യം ലഭ്യമായിരുന്നു. ബി.ബി.സി ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഫേസ്ബുക്ക് അത് നീക്കം ചെയ്തു.

സംഭവത്തില്‍ കുടംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ ഫേസ്ബുക്ക്, ഇത്തരം കാര്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ സ്ഥാനമില്ലെന്ന് പ്രതികരിച്ചു. അമേരിക്കയിലെ ക്ലീവ്ലാന്‍ഡില്‍ ഈ മാസം ആദ്യം ഒരു കൊലപാതകം ഇത്തരത്തില്‍ തല്‍സമയം കാണിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഇക്കര്യങ്ങളില്‍ ദുരുപയോഗിക്കപ്പെടന്നതു തടയാന്‍ ഫേസ്ബുക്ക് നടപടികള്‍ ആലോചിച്ചു വരുന്നതിനിടെയാണ് രണ്ടാമത്തെ സംഭവം ഉണ്ടായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫുക്കറ്റിലെ കൊലപാതകം പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരമാണ് പോസ്റ്റു ചെയ്തത്. 24 മണിക്കൂറിനു ശേഷമാണ് അത് നീക്കം ചെയ്യപ്പെട്ടതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഇതിനകം യു ട്യൂബില്‍ അത് 2351 പേര്‍ കണ്ടിരുന്നു. വീഡിയോ നീക്കം ചെയ്യുന്നതിനു വേണ്ടി ഫേസ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ടിരുന്നുവെന്നും, നല്ല സഹകരണമാണ് അവരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും തായ്ലന്‍ഡ് ഡിജിറ്റല്‍ മന്ത്രാലയം അറിയിച്ചു.

Top