തിരുവനന്തപുരം നെടുമങ്ങാട് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വലിയമല കുര്യാത്ത സ്വദേശി മനോജ് (42) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭാര്യയുമായി വഴക്കുണ്ടായതിനെത്തുടര്‍ന്ന് മനോജ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തു മുറിക്കുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ വലിയമല പൊലീസ് കേസെടുത്തു.