പിശാചിനെ ഒഴിപ്പിക്കാന്‍ 50കാരൻ്റെ നെഞ്ചിൽ ഭാര്യയും മക്കളും ചേര്‍ന്ന് ചവിട്ടി; മയക്കിക്കിടത്തിയതിന് ശേഷമായിരുന്നു കൊല

ക്രൂരമായ ദുര്‍മന്ത്രവാദക്കൊല വീണ്ടും. 50 വയസ്സുകാരനായ വ്യക്തിയെയാണ് ഭാര്യയും മക്കളും മരുമക്കളും ചേര്‍ന്ന് ക്രൂരമായി ചവിട്ടിക്കൊന്നത്. ഗുജറാത്തിലെ സൂറത്തിലാണ് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ സംഭവം നടന്നത്. കട്ടാര്‍ഗാം സ്വദേശി കഞ്ചികുംഭാര്‍ ആണ് കൊല്ലപ്പെട്ടത്.

പിതാവിന്റെ ദേഹത്ത് ദുഷ്ടശക്തികളുണ്ടെന്നും ഇതൊഴിഞ്ഞുപോകാന്‍ നെഞ്ചില്‍കയറി ചവിട്ടിയെന്നുമാണ് മക്കളുടെ മൊഴി. സംഭവത്തില്‍ ഇയാളുടെ ഭാര്യയെയും നാല് മക്കളെയും മരുമകളെയും പൊലീസ് അറസ്റ്റ് ചെയ്തു. പിതാവിനെ ഇവര്‍ ചവിട്ട് കൊലപ്പെടുത്തിയത് മയക്കി കിടത്തിയതിന് ശേഷമായിരുന്നു. പിതാവിന്റെ ദേഹത്ത് ദുഷ്ടശക്തികളുണ്ടെന്നും ഇതൊഴിഞ്ഞുപോകാന്‍ നെഞ്ചില്‍ കയറി ആഞ്ഞു ചവിട്ടണമെന്നും എല്ലാവരും ഒരുമിച്ചു കയറി നില്‍ക്കണമെന്നുമായിരുന്നു ഇവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു ദുര്‍മന്ത്രവാദം നടത്തിയത്. പിതാവിന്റെ നെഞ്ചില്‍ കയറി ചവിട്ടിയാല്‍ ദുഷ്ടശക്തി ശരീരത്തില്‍നിന്ന് പോകുമെന്നായിരുന്നു ഇവരുടെ വിശ്വാസം. ഇതനുസരിച്ച് പിതാവിനെ ആദ്യം മയക്കുഗുളിക കലര്‍ത്തി തറയില്‍ കിടത്തി. ശേഷം നാല് മക്കളും മരുമകളും നെഞ്ചില്‍ ചവിട്ടുകയും ശരീരത്തില്‍ കയറിനിന്ന് ചാടുകയും ചെയ്തു. ഇതിനിടെ ശ്വാസകോശത്തിന് മാരകമായി പരിക്കേറ്റ കഞ്ചികുംഭാര്‍ മരണപ്പെട്ടു. ഇതോടെ പരിഭ്രാന്തിയിലായ കുടുംബം പിന്നെ ശ്രമിച്ചതുകൊലപാതകം എങ്ങനെ മറയ്ക്കാം എന്നുള്ള നിലയ്ക്കായിരുന്നു.

50കാരന്റെ മരണശേഷം സംഭവം രഹസ്യമാക്കിയ കുടുംബം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മൃതദേഹം കണ്ടെടുത്ത പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കുകയും ചെയ്തു. പിന്നാലെ കുടുംബത്തിന്റെ മൊഴിയിലെ വൈരുദ്ധ്യവും സംശയവുമാണ് പ്രതികളെ പിടികൂടാന്‍ സഹായകരമായത്. പൊലീസിന്റെ ചോദ്യംചെയ്യലില്‍ ആദ്യം കുറ്റംസമ്മതിക്കാതിരുന്ന പ്രതികള്‍ അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. സംഭവത്തില്‍ കൊലപാതകക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് എല്ലാവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.അതേസമം ഡെല്ഹിയില്‍ ഭാട്ടിയ കുടുംബത്തിലെ 11പേര്‍ ആത്മഹത്യ ചെയ്തതും ദുര്‍മന്ത്രവാദവും കടുത്ത അന്തവിശ്വാസവും മൂലമാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Top