ജയ്പൂര്‍: അമ്മയെ നല്ല രീതിയില്‍ ശുശ്രൂഷിക്കാത്തതിന് യുവാവ് ഭാര്യമാരെ തീവച്ചുകൊന്നു. രാജസ്ഥാനിലെ ജയ്പൂര്‍ ജലോര്‍ സ്വദേശിയായ ദീപാറാം എന്ന യുവാവാണ് ക്രൂര കൃത്യം ചെയ്തത്.
അമ്മയെ നല്ല രീതിയില്‍ പരിചരിച്ചില്ലെന്നാരോപിച്ച് ഭാര്യമാരായ ദാരിയ ദേവി (25), മാലി ദേവി (27) എന്നിവരെ സ്വര്‍ണം വാങ്ങാന്‍ പോകാമെന്നു പറഞ്ഞു കബളിപ്പിച്ച് കാറില്‍ കയറ്റി തീയിട്ടത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.
അമ്മയെ സന്തോഷവതിയായി പരിചരിക്കുന്നതിന് തന്റെ ഭാര്യമാര്‍ക്ക് കഴിയാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതി പറഞ്ഞതായി അഡീഷണല്‍ എസ്.പി. ജലോര്‍ ബിഞ്ജറാം വ്യക്തമാക്കി. കാറില്‍ വച്ച് ഭാര്യമാരുമായി തര്‍ക്കിച്ച ദീപാറാം ഇറങ്ങിയോടിയ ഒരു ഭാര്യയെ കാറിലേക്ക് വലിച്ചുകയറ്റി കാര്‍ ലോക്ക് ചെയ്തശേഷം തീയിടുകയായിരുന്നു. ഗുജറാത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ മൂന്ന് കുട്ടികളുടെ പിതാവാണ്.