ഉയര്‍ന്ന ജാതിയില്‍ നിന്നും വിവാഹം കഴിച്ചതിന് വരനെ കൊന്ന് കത്തിച്ചു; പെണ്‍കുട്ടിയുടെ പിതാവിന് പിന്നാലെ പൊലീസ്

ഹൈദരാബാദ്: വീണ്ടും ദുരഭിമാനക്കൊല. ഉയര്‍ന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതതിന് പെണ്‍കുട്ടിയുടെ പിതാവ് യുവാവിനെ കൊന്നു. ഹൈദരാബാദിലെ ഉയര്‍ന്ന ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്ത അംബോജി നരേഷ് എന്ന യുവാവിനെയാണ് ഭാര്യ തുമ്മല സ്വാതിയുടെ മുന്നില്‍ വച്ച് സ്വാതിയുടെ പിതാവ് ശ്രീനിവാസ് റെഡ്ഡിയും മറ്റു ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

നേരത്തെ, നരേഷിനെ കാണാനില്ലെന്ന് കാണിച്ച് ശ്രീനിവാസ റെഡ്ഡി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസിന്റെ വിശദമായ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്ത് വന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, കഴിഞ്ഞ മേയ് രണ്ടിന് മകളെ ഭീഷണിപ്പെടുത്തി നരേഷിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും റെഡ്ഡിയും അയാളുടെ സഹോദരനും ചേര്‍ന്ന് അവളുടെ മുന്നില്‍ വച്ച് കൊലപ്പെടുത്തിയതിന് ശേഷം തെളിവ് നശിപ്പിക്കാന്‍ മൃതശരീരം കത്തിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നരേഷിന് കാണാതായതുമായി ബന്ധപ്പെട്ട് റെഡ്ഡിക്ക് കൃത്യമായ പങ്കുണ്ടെന്ന് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ തങ്ങള്‍ക്ക് ബോധ്യപ്പെട്ടതാണെന്ന് രാജകൊണ്ട പൊലീസ് കമ്മീഷണര്‍ മഹേഷ് ഭഗവത് പറഞ്ഞു. കോളേജില്‍ പഠിച്ച് കൊണ്ടിരിക്കെ പ്രണയത്തിലായ ഇരുവരും രണ്ട് മാസം മുമ്പാണ് വിവാഹിതരായത്.

Top