മനാഫ് വധക്കേസിലെ മുഖ്യപ്രതി 25 വര്‍ഷത്തിനു ശേഷം പോലിസ് പിടിയില്‍.

മലപ്പുറം: ഒടുവിൽ ഒതായി മനാഫ് വധക്കേസിലെ മുഖ്യപ്രതി 25 വര്‍ഷത്തിനു ശേഷം പോലിസ് പിടിയിലായി .യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപ്പറമ്പന്‍ മനാഫിനെ ഒതായി അങ്ങാടിയില്‍ പട്ടാപ്പകല്‍ കുത്തിക്കൊന്ന കേസിലാണ് ഒതായി മാലങ്ങാടന്‍ ഷഫീഖിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് പോലിസ് പിടികൂടിയത്. യുഎഇയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ ഷഫീഖിനെ എടവണ്ണ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ സഹോദരീ പുത്രനാണ് പിടിയിലായ ഷഫീഖ്.

1995 ഏപ്രില്‍ 13നാണു കേസിനാസ്പദമായ സംഭവം. പിതാവ് ആലിക്കുട്ടിക്കൊപ്പം പോവുന്നതിനിടെയാണ് മനാഫിനെ ഒരുസംഘം അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസില്‍ എളമരം മപ്രം പയ്യനാട്ടുതൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍, നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ്, ഒന്നാംപ്രതി ഷഫീഖിന്റെ സഹോദരന്‍ മാലങ്ങാടന്‍ ഷരീഫ് എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ഇവര്‍ വിവിധ ഘട്ടങ്ങളിലായി കോടതിയില്‍ കീഴടങ്ങിയിരുന്നു. പി വി അന്‍വര്‍ എംഎല്‍എയും കേസില്‍ നേരത്തേ പ്രതിയായിരുന്നെങ്കിലും 21 പേരെ കോടതി വെറുതെവിട്ടപ്പോള്‍ അദ്ദേഹവും കുറ്റവിമുക്തനാവുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top