കോട്ടയം :ബാർ കോഴ കേസിൽ രമേശ് ചെന്നിത്തല തന്നെ ഏറെ സഹായിച്ചെന്ന് കെ.എം.മാണിയുടെ പരിഹാസം. രമേശ് ചെന്നിത്തലക്കെതിരെയുള്ള അതൃപ്തി പരസ്യമാക്കുകയും ചെയ്തു കെ.എം.മാണി. മുന്നണി പ്രവേശനത്തിനായി ആരുമായും ചർച്ച നടത്തിയിട്ടില്ലന്നും മാണി കോട്ടയത്ത് പറഞ്ഞു.യുഡിഎഫിലേക്കു തിരികെ മടങ്ങുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടി. മുന്നണി പ്രവേശനത്തെ കുറിച്ച് ആരുമായും ചർച്ച നടത്തിയിട്ടില്ല. ചെങ്ങന്നൂരിൽ പാർട്ടിയുടെ മനസറിഞ്ഞു പ്രവർത്തകർ വോട്ടു ചെയ്യും. പാർട്ടിയുടെ മനസ് പ്രവർത്തകർക്കറിയാം, മാണി വ്യക്തമാക്കി.കേരള കോൺഗ്രസിനെ യുഡിഎഫിൽ തിരിച്ചു കൊണ്ടുവരണമെന്നതു ചെന്നിത്തലയുടെ അഭിപ്രായം മാത്രമാണ്. ബാർകോഴക്കേസിൽ കുറ്റവിമുക്തനാക്കാൻ ശ്രമിച്ചിരുന്നുവെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കു പരിഹാസമായിരുന്നു കെ.എം. മാണിയുടെ മറുപടി.
ബാർ കോഴ കേസിൽ കെ.എം.മാണിക്കെതിരെ പ്രവർത്തിച്ചത് യു.ഡി.എഫിൽ ചിലരാണെന്ന് കേരള കോൺഗ്രസ് നേതാക്കൾ മുൻപ് ആരോപിച്ചിരുന്നു. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കെ.എം.മാണിയെ യു.ഡി.എഫിലേക്ക് തിരികെ എത്തിക്കാൻ ഉമ്മൻ ചാണ്ടി അടക്കം പലരും ശ്രമിച്ചെങ്കിലും കെ.എം.മാണി താൽപര്യം കാട്ടിയില്ല.
ഈ സാഹചര്യത്തിലാണ് ബാർ കോഴ കേസിൽ കെ.എം.മാണിയെ താൻ ഏറെ സഹായിച്ചിരുന്നെന്നും , മാണിയെ യൂ ഡി.എഫിൽ എത്തിക്കാൻ മുൻകൈ എടുക്കുമെന്നുമുള്ള രമേശ് ചെന്നിത്തലയുടെ പ്രസ്താവന കെ.എം.മാണിയെ ചൊടിപ്പിച്ചത്. കടുത്ത പരിഹാസരൂപത്തിലാണ് രമേശ് ചെന്നിത്തലക്ക് കെ.എം.മാണി മറുപടി നൽകിയത്.കേരളാ കോൺഗ്രസിനെതിരെ നിരന്തര വിമർശനങ്ങൾ ഉന്നയിക്കുന്ന കാനത്തിനു നേരെയും കെ.എം.മാണി രോഷം പ്രകടിപ്പിച്ചു. മുന്നണി പ്രവേശനത്തിനായി ആരുമായും ചർച്ച നടത്തിയിട്ടില്ലന്നും കെ.എം.മാണി വ്യക്ക്തമാക്കി