യുഡിഎഫിനെതിരെ ആഞ്ഞടിച്ച് മാണി സി കാപ്പൻ .ലക്ഷ്യം എൻ.സി.പിയിൽ തിരിച്ചെത്തുക

കോട്ടയം :മാണി സി കാപ്പൻ വീണ്ടും തിരിച്ച് എന്സിപിയിൽ എത്താനുള്ള നീക്കം തുടങ്ങി.ഇനി കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന് ആയുസില്ല എന്ന തിരിച്ചറിവിൽ എത്രയും പെട്ടന്ന് തിരിച്ച് എന്സിപിയിൽ എത്തുക എന്ന ലക്‌ഷ്യം ആണ് മാണി സി കാപ്പന് മുന്നിൽ ഉള്ളത് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു .

പവാറുമായി ഇപ്പോഴും നല്ല ബന്ധം നിലനിർത്തുന്ന കാപ്പൻ ആ നീക്കം ശക്തമാക്കി .അതിനായി യുഡിഎഫൈന് കോൺഗ്രസിന് എതിരെ അതിശക്തമായി പ്രതികരണവുമായി രംഗത്ത് എത്തി.മുന്നണിയില്‍ സംഘാടനം ഇല്ലെന്നും ആര്‍ക്കും ആരെയും എന്തും പറയാവുന്ന അവസ്ഥയാണ് യുഡിഎഫിലുള്ളതെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്നണിയില്‍ അസ്വസ്ഥതകളുണ്ട്. യുഡിഎഫ് പരിപാടികളൊന്നും എന്നെ അറിയിക്കുന്നില്ല. യുഡിഎഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ല. ആര്‍ക്കും ആരെയും എന്തും പറയാവുന്ന അവസ്ഥയാണ് യുഡിഎഫില്‍. എന്നാല്‍ ഇടതുമുന്നണിയില്‍ ഇത്തരം പ്രതിസന്ധിയില്ല. രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് ഉന്നയിക്കേണ്ടത് താനാണെന്ന് വി.ഡി സതീശന്‍ പറയുന്നു.


ഇത് സംഘാടനം ഇല്ലാത്തതിന്റെ പ്രശ്‌നമാണ്. ”-മാണി സി കാപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സാഹചര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മുന്നണി മാറ്റം ആലോചിക്കുന്നില്ലെന്നും കാപ്പന്‍ പറഞ്ഞു. ”എല്‍ഡിഎഫിലേക്ക് തിരികെ പോകുന്ന കാര്യം ഉദിക്കുന്നില്ല. യുഡിഎഫ് തിരുത്തി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം.”-മാണി സി കാപ്പന്‍ പറഞ്ഞു.

Top