കോട്ടയം: പാലായിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ മാണി സി. കാപ്പൻ എംഎൽഎ തയാറെടുക്കുന്നതായി റിപ്പോർട്ട് . വ്യാഴാഴ്ച കോട്ടയത്തെത്തിയ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും മാണി സി. കാപ്പനുമായി ഇതു സംബന്ധിച്ച്ചർച്ച നടത്തി.കഴിഞ്ഞയാഴ്ച ഡൽഹിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറും തമ്മിൽ നടത്തിയ ചർച്ചയിൽ പാലാ പ്രശ്നം ഏതാണ്ട് ഒത്തുതീർപ്പിലെത്തിയിരുന്നു.
കേരള കോൺഗ്രസ് എമ്മും എൻസിപിയും തമ്മിൽ തര്‍ക്കം നിലനിൽക്കുന്ന പാലാ സീറ്റ് സംബന്ധിച്ച് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സമയം അനുവദിക്കാത്തതിനെ തുടര്‍ന്ന് ആണ് മാണി സി കാപ്പൻ എൽഡിഎഫിൽ തുടരുന്ന കാര്യത്തിലുള്ള അവസാന സാധ്യതയും മങ്ങിയത് . കേരള കോൺഗ്രസ് എം പാലാ സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്നതിനു പിന്നലെ മാണി സി കാപ്പൻ എൽഡിഎഫ് വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സിറ്റിങ് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പനും എൻസിപിയും പലവട്ടം വ്യക്തമാക്കിയെങ്കിലും വിഷയം മുന്നണിയിൽ ചര്‍ച്ച ചെയ്യാമെന്നായിരുന്നു സിപിഎം നിലപാട്. എന്നാൽ പാലാ സീറ്റ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാൻ എൻസിപി ദേശീയ ജനറൽ സെക്രട്ടറിയായ പ്രഭുൽ പട്ടേലിന് മുഖ്യമന്ത്രി പിണറായി വിജയൻ സമയം അനുവദിച്ചില്ലെന്നാണ് മനോരമ വാര്‍ത്ത റിപ്പോർട്ട് . ഈ സാഹചര്യത്തിലാണ് യുഡിഎഫിനൊപ്പം ചേരാൻ മാണി സി കാപ്പൻ ഒരുങ്ങുന്നത്.
വ്യാഴാഴ്ച കോട്ടയത്തെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി താരിഖ് അൻവറും മാണി സി കാപ്പനുമായി വിഷയത്തൽ ചര്‍ച്ച നടത്തി. സിപിഎം, എൻസിപി ദേശീയ നേതൃത്വങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയിൽ ഏകദേശം പരിഹാരമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് പുതിയ നീക്കങ്ങള്‍. എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും തമ്മിലാണ് ചര്‍ച്ച നടത്തിയത്. ഒത്തുതീര്‍പ്പെന്ന നിലയിൽ പാലാ സീറ്റിനു പകരം എൻസിപിയ്ക്ക് വിജയസാധ്യതയള്ള മൂന്ന് നിയമസഭാ സീറ്റുകളും ഒരു രാജ്യസഭാ സീറ്റും നല്‍കാമെന്നായിരുന്നു ധാരണ. ഇതോടെ ഇടതുമുന്നണിയിൽ തന്നെ തുടരുമെന്ന് എൻസിപി വ്യക്തമാക്കുകയായിരുന്നു.
വിഷയത്തിൽ പാര്‍ട്ടി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയെ കാണുമെന്നായിരുന്നു നേതാക്കള്‍ അറിയിച്ചത്. എന്നാൽ വ്യാഴാഴ്ച പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഞായറാഴ്ചയ്ക്ക് മുൻപായി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ശനിയാഴ്ച ഉച്ച വരെയും മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ സമവായ ചര്‍ച്ച നടന്നില്ലെന്ന് പ്രഫുൽ പട്ടേൽ ശരത് പവാറിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് എൽഡിഎഫ് വിടാനും പാലാ സീറ്റിൽ തന്നെ മത്സരിക്കാനും മാണി സി കാപ്പൻ ദേശീയനേതൃത്വത്തെ താത്പര്യം അറിയിച്ചത്.
പാലായ്ക്കു പകരം വിജയ സാധ്യതയുള്ള മറ്റൊരു സീറ്റും 3 നിയമസഭാ സീറ്റുകളും രാജ്യസഭാ സീറ്റും എൻസിപിക്ക് നൽകാമെന്ന് ദേശീയ നേതാക്കൾ ധാരണയിൽ എത്തി. എൽഡിഎഫിൽ തുടരുമെന്ന് എൻസിപി പ്രഖ്യാപിച്ചു.ഇതു സംബന്ധിച്ച് പിണറായി വിജയനുമായി ചർച്ചകൾക്കായി പ്രഫുൽ പട്ടേൽ ഒരാഴ്ചയ്ക്കകം കേരളത്തിൽ എത്തുമെന്നും എൻസിപി– സിപിഎം ദേശീയ നേതൃത്വങ്ങൾ അറിയിച്ചു. ഇതനുസരിച്ച് വ്യാഴാഴ്ച പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടു. മുന്നണി വിട്ടു പാലായിൽ മത്സരിക്കേണ്ടി വരുമെന്ന് മാണി സി. കാപ്പൻ പവാറിന് കത്തയച്ചു.