എക്സിറ്റ് പോളുകള്‍ ശരിവെച്ച് മണിപ്പൂരില്‍ ബി.ജെ.പി ലീഡ് തുടരുന്നു. രണ്ട് ഘട്ടങ്ങളായിട്ടാണ് മണിപ്പൂരില്‍ ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്.
ആകെ 60 സീറ്റുകളാണുള്ളത്. ഫെബ്രുവരി 28ന് നടന്ന ഒന്നാം ഘട്ടത്തില്‍ 38 സീറ്റുകളിലേക്കായിരുന്നു മത്സരം. ബാക്കി സീറ്റുകളിലേക്ക് മാര്‍ച്ച് അഞ്ചിനായിരുന്നു തെരഞ്ഞെടുപ്പ്. മണിപ്പൂരില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നത്.
ആകെ സീറ്റില്‍ 24 എണ്ണത്തില്‍ നിലവില്‍ ബിജെപി മുന്നേറ്റം തുടരുകയാണ്. 14 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.ബിജെപി മുന്നേറ്റം തുടരുകയാണ്. എൻ പി പി 12 ഉം എൻ പി എഫ് 4 ഉം സീറ്റുകളിൽ ലീഡ് ചെയുന്നു .
2017ലെ തെരഞ്ഞെടുപ്പില്‍ 21 സീറ്റുകള്‍ നേടിയ ബി.ജെ.പി നാല് വീതം സീറ്റുകളുള്ള നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയുമായി ചേര്‍ന്ന് അധികാരത്തില്‍ വരികയായിരുന്നു. ലോക് ജനശക്തി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരുടെ ഓരോ അംഗങ്ങളും ഒരു സ്വതന്ത്രനും ബി.ജെ.പിക്ക് പിന്തുണ നല്‍കി. നോങ്തോംബം ബിരേന്‍ സിങ് ആയിരുന്നു മുഖ്യമന്ത്രി. അതേസമയം, ഇത്തവണ ബി.ജെ.പി ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.