സ്ത്രീകള്‍ക്ക് വേണ്ടി ‘മനീതി’ : രൂപം കൊണ്ടത് പെരുമ്പാവൂര്‍ കൊലപാതകത്തിന് പിന്നാലെ..മനീതിയെ അറിയാം

പമ്പ: മല ചവിട്ടിയേ മടങ്ങുള്ളൂ എന്ന് ഉറച്ച തീരുമാനവുമായി എത്തുന്ന തീയതിയും പ്രഖ്യാപിച്ച മനീതി എന്ന സംഘടനയെ കൂടുതല്‍ അറിയാം.2016 ല്‍ ആണ് മനീതി എന്ന സംഘടന രൂപം കൊള്ളുന്നത്. മനിതി എന്നാല്‍ സ്ത്രീ എന്നാണ് അര്‍ത്ഥം. തമിഴ്നാട്ടിലാണ് പിറവിയെങ്കിലും ദേശിയതലത്തില്‍ താലപര്യമുള്ള സംഘടനയാണ് മനിതി.

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് മനീതി സംഘടന രൂപം കൊള്ളുന്നത്. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്താനായി സ്ത്രീകള്‍ ചെന്നൈ മറീന ബീച്ചില്‍ ഒത്തുചേരുകയായിരുന്നു. ഈ സംഘമാണ് പിന്നീട് മനിതി സംഘമായി രൂപപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുരഭിമാനക്കൊലകളടക്കമുള്ള വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന മനിതി കൂട്ടായ് ലൈംഗികാക്രമണം നേരിട്ടവര്‍, ആസിഡ് ആക്രമണം നേരിട്ടവര്‍, ലൈംഗികത്തൊഴിലാളികള്‍ തുടങ്ങിയവരുടെ പ്രശ്നങ്ങളിലെല്ലാം സംഘടന സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളുന്നു.

സ്ത്രീകള്‍ നേരിടുന്ന വിഷയങ്ങളില്‍ അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. വിവിധ മേഖലയിലുള്ള നിരവധി സ്ത്രീകളാണ് മനിതി സംഘടനയുടെ ഭാഗമായി നിലകൊള്ളുന്നത്. ഒരു രാഷ്ട്രീയപാര്‍ട്ടിയുമായോ മറ്റു സംഘടനകളുമായോ ബന്ധമില്ലാത്ത മനിതി സ്ത്രീ വിഷയങ്ങള്‍ക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്.
അഡ്വ. സെല്‍വിയാണ് നിലവില്‍ മനിതി സംഘത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍. ശബരിമലയിലെ സ്ത്രീപ്രവേശന വിധിയെ തുടക്കത്തില്‍ തന്നെ സ്വാഗതം ചെയ്ത സംഘടനയാണ് മനിതി.

selvi

രണ്ട് സംഘങ്ങളായാണ് മനിതി പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക് പുറപ്പട്ടെത്. ചെന്നൈയില്‍ നിന്ന് പന്തണ്ടും മധുരയില്‍ നിന്ന് ഒന്‍പത് പേരുമാണ് ശബരിമലയിലേക്ക് പുറപ്പെട്ടത്. ഒഡീഷ, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വെള്ളിയാഴ്ച്ച രാത്രിയാണ് യാത്ര തുടങ്ങിയത്.

ആക്ടിവിസ്റ്റുകളല്ലെന്നും തങ്ങള്‍ വിശ്വാസികളാണെന്നും മനിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. വിശ്വാസികളുടെ മറ്റൊരു സംഘം ഉടന്‍ എത്തുമെന്ന് മനിതി നേതാവ് സെല്‍വി പറഞ്ഞു. അവര്‍ കെട്ടുനിറച്ച് മലകയറുമെന്നും സെല്‍വി അവകാശപ്പെട്ടു.

Top