മഞ്ചേശ്വരത്ത് കോൺഗ്രസ് -ബിജെപി ധാരണ!യുഡിഎഫ് തോല്‍ക്കും.കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിച്ചുകൊടുത്തു. പ്രതിഷേധവുമായി മുസ്ലിം ലീഗ്

കാസറഗോഡ് : മഞ്ചേശ്വരത്ത് കോൺഗ്രസ് ബിജെപി ധാരണയെന്നു മുസ്ലിം ലീഗ് .ലീഗ് സ്ഥാനാർത്ഥി തോൽക്കുമെന്നും റിപ്പോർട്ട് .ഒരു വിഭാഗം കോണ്‍ഗ്രസ് വോട്ടുകള്‍ കിട്ടിയില്ലേ എന്നാണ് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം സംശയിക്കുന്നത്. ഈ വോട്ടുകള്‍ ബിജെപിക്ക് കിട്ടിയെന്നും അവര്‍ കണക്കുകൂട്ടുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ തന്നെ ചില അടിയൊഴുക്കുകള്‍ മഞ്ചേശ്വരത്ത് നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച മുസ്ലിം ലീഗ് നേതാവ് എകെഎം അഷ്‌റഫിനോട് അവമതിപ്പുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണ്ഡലത്തിലുണ്ട്. അഷറഫിന്റെ ഇടപെടലിലൂടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്ടമായി എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ അഷ്‌റഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസുകാര്‍ മാറി ചിന്തിച്ചു എന്നാണ് സൂചന.

15 വര്‍ഷമായി കോണ്‍ഗ്രസ് ഭരിച്ചിരുന്ന പഞ്ചായത്താണ് മീഞ്ച. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇവിടെ ഭരണം നഷ്ടമായി. മാത്രമല്ല, വോര്‍ക്കാടി, പൈവളിഗെ എന്നീ പഞ്ചായത്തുകളില്‍ സീറ്റുകള്‍ കുറയുകയും ചെയ്തു. അഷറഫിന്റെ ചില നീക്കങ്ങളാണ് ഇതിന് പിന്നില്‍ എന്ന് സംശയിക്കുന്ന ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളുണ്ട്.ബിജെപിയുമായി യുഡിഎഫ് നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമാണ് മഞ്ചേശ്വരം. ഇവിടെ രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരണമെന്ന് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇതിന് പിന്നില്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ തന്നെയാണ് എന്ന് ലീഗ് സംശയിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാ തിരഞ്ഞടുപ്പിലും കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ മഞ്ചേശ്വരത്തെ പ്രചാരണ പരിപാടികളില്‍ സജീവമായി പങ്കാളികളാകാറുണ്ട്. ഇത്തവണ കര്‍ണടാകത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയില്ല. കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ റോഡ് ഷോ പ്രഖ്യാപിച്ചിരുന്നു എങ്കിലും അവസാന നിമിഷം മാറ്റി.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പകരമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ സഹകരിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. കാര്യമായ സമവായ ശ്രമങ്ങള്‍ നടന്നില്ല. പ്രചാരണ പരിപാടികളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അസാന്നിധ്യം പലപ്പോഴും ചര്‍ച്ചയായിരുന്നു. മഞ്ചേശ്വരവും ഉദുമയും വച്ച് ചില ഒത്തുകളികള്‍ നടന്നോ എന്നും മുസ്ലിം ലീഗ് സംശയിക്കുന്നു. യുഡിഎഫിന് വേണ്ടി മുസ്ലിം ലീഗിലെ എകെഎം അഷ്‌റഫും എന്‍ഡിഎയ്ക്ക് വേണ്ടി ബിജെപിയുടെ കെ സുരേന്ദ്രനും എല്‍ഡിഎഫിന് വേണ്ടി സിപിഎമ്മിലെ വിവി രമേശനുമാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ മല്‍സരിച്ചത്. ശക്തമായ ത്രികോണ മല്‍സരം നടന്ന ഇവിടെ എസ്ഡിപിഐ ഉള്‍പ്പെടെയുള്ള ചില പാര്‍ട്ടികള്‍ യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അമിതമായ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലമാണ് മഞ്ചേശ്വരം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇത്തവണ ഇവിടെ വെന്നിക്കൊടി നാട്ടുമെന്നാണ് ബിജെയുടെയും ആര്‍എസ്എസിന്റെ വിലയിരുത്തല്‍. സാധാരണ ഇത്തരം വിലയിരുത്തലുകള്‍ ഉണ്ടാകാറുണ്ടെങ്കിലും, ഇത്തവണ മുസ്ലിം ലീഗ് പാളയത്തില്‍ ആശങ്ക ഇരട്ടിയാണ്. കാരണം മറ്റൊന്നുമല്ല, കോണ്‍ഗ്രസ് വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയില്ലേ എന്ന് അവര്‍ സംശയിക്കുന്നു.

Top