മഞ്ജു വാര്യരുടെയും മധു വാര്യരുടെയും അച്ഛനായ മാധവ വാര്യര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നിരവധി തവണ അച്ഛനെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായ അദ്ദേഹം കലയോട് പ്രത്യേക താല്‍പര്യം പുലര്‍ത്തിയിരുന്നു.
തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എവുത്തിനിരുത്തല്‍ ആചാര്യന്‍ കൂടിയായ അദ്ദേഹം ഞായറാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. സിനിമാതിരക്കുകളെല്ലാം മാറ്റിവെച്ച് മക്കള്‍ ഇരുവരും അവസാനസമയത്ത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തന്റെ വഴികാട്ടിയും മാര്‍ഗദര്‍ശ്ശിയുമൊക്കെ അച്ഛനായിരുന്നുവെന്ന് നിരവധി അഭിമുഖങ്ങളില്‍ മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു.
വ്യക്തി ജീവിതത്തിലെ വലിയ പ്രതിസന്ധിയില്‍ താരത്തിന് ശക്തമായ പിന്തുണ നല്‍കിയതും കുടുംബമായിരുന്നു. കാന്‍സര്‍ രോഗബാധിതനായ മാധവ വാര്യര്‍ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. മരണസമയത്ത് മഞ്ജു വാര്യരും സഹോദരന്‍ മധുവാര്യരും ഒപ്പമുണ്ടായിരുന്നു. മുത്തശ്ശനെ അവസാനമായി കാണാന്‍ കൊച്ചുമകളായ മീനാക്ഷിയും എത്തിയിരുന്നു. ദിലീപിനൊപ്പമാണ് താരപുത്രി എത്തിയത്.
തൃശ്ശൂര്‍ പുള്ളിലെ വീട്ടിലെത്തിയ ഇരുവരും ഒരു മണിക്കൂറിലധികം അവിടെ ചെലവഴിച്ചിരുന്നു. മധു വാര്യരെയും മറ്റ് കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചതിന് ശേഷമാണ് ഇരുവരും മടങ്ങിയത്. മഞ്ജു വാര്യരുടെ വീട്ടിലേക്കെത്തിയ ദിലീപിന്റെയും മീനാക്ഷിയുടെയും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.