കൊച്ചി:പൃഥ്വിരാജിനും ഫഹദ് ഫാസിലിനും ശേഷം റേഞ്ച് റോവർ സ്വന്തമാക്കിയിരിക്കുന്നു മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യർ. റേഞ്ച് റോവർ ലൈനപ്പിലെ ഏറ്റവും പുതിയ വാഹനങ്ങളിലൊന്നാണ് വേളാർ ആണ് മഞ്ജു സ്വന്തമാക്കിയത് .2017ൽ രാജ്യാന്തര വിപണിയിലെത്തിയ വേളാർ ആ വർഷം തന്നെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. പെട്രോൾ, ഡീസല്‍ എൻജിനുകളിൽ ലഭിക്കുന്ന ഈ ആഡംബര എസ്‍യുവിയുടെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 72 ലക്ഷം രൂപ മുതലാണ്.
രണ്ടു ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകൾക്കൊപ്പമാണ് വേളാർ വിൽപനയ്ക്കുള്ളത്.രണ്ടു ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 132 കിലോവാട്ട് കരുത്തും 430 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 8.9 സെക്കന്റ് മാത്രം വേണ്ടിവരുന്ന കരുത്തന്റെ ഉയർന്ന വേഗം മണിക്കൂറിൽ 201 കിലോമീറ്ററാണ്. രണ്ടു ലീറ്റർ പെട്രോൾ എൻജിന് 184 കിലോവാട്ട് കരുത്തും 365 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.1 സെക്കന്റ് മാത്രം വേണ്ടിവരുന്ന എസ്‌യുവിയുടെ ഉയർന്ന വേഗം 217 കിലോമീറ്ററാണ്.