കൊച്ചി :മഞ്ജു വാരിയര്‍ മതംമാറുന്നോ? ആമിയുടെ ചിത്രീകരണം സംബന്ധിച്ച പോസ്റ്റിന് താഴെ ആണ് ഇങ്ങനെ ഒര ചോദ്യം. മഞ്ജു മതം മാറുന്നോ എന്ന്. വലിയ വലിയ ഓഫര്‍ കിട്ടിയാല്‍ മാത്രം മതി അതൊക്കെ എന്നാണ് ഉപദേശം. കമല സുരയ്യക്ക് പറ്റിയ തെറ്റ് മഞ്ജുവിന് പറ്റരുതെന്നും ഉപദേശിക്കുന്നുണ്ട്.
സൈറബാനുവിന്റെ പോസ്റ്റര്‍ സൈറ ബാനുവിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ ഇങ്ങനെ ചില പ്രചാരണങ്ങള്‍ നടന്നിരുന്നു. തട്ടമിട്ട മഞ്ജു വാര്യരുടെ ചിത്രം വച്ച് മതം മാറിയെന്ന രീതിയില്‍ പലരും പ്രചരിപ്പിച്ചിരുന്നു.സൈറ ബാനു മികച്ച അഭിപ്രായം നേടുന്നു, മാധവിക്കുട്ടിയെ കുറിച്ചുള്ള കമലിന്റെ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നു… മഞ്ജു വാര്യര്‍ക്കിത് നല്ല കാലവുമാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ മഞ്ജുവിനെ കറിച്ച് പലരും പലതാണ് പറയുന്നത്. ദിലീപുമായി വിവാഹ ബന്ധം വേര്‍പെടുത്തിയപ്പോള്‍ വെട്ടുകിളികളെ പോലെ ഒന്നടങ്കം വന്ന ആക്രമമിച്ചവര്‍ ഇപ്പോള്‍ മഞ്ജുവിന്റെ ഭാഗത്താണ്. ദിലീപ്-കാവ്യ വിവാഹത്തിന് ശേഷം ആയിരുന്നു അത്.
കഴിഞ്ഞ രണ്ട് ദിവസമായി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിന്റെ എന്‍ഗേജ്മെന്റ് കണ്ടാല്‍ ഏത് സെലിബ്രിറ്റിയും അന്തംവിട്ട് പോകും. അങ്ങനെയാണ് അവരുടെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന പ്രതികരണം.സൈറ ബാനുവിനെ കുറിച്ച് സൈറ ബാനുവിനെ കുറിച്ച് നല്ല അഭിപ്രായമാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ബി ഉണ്ണികൃഷ്ണന്‍ എഴുതിയ കുറിപ്പ് മഞ്ജു ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. മഞ്ജുവിന്റെ ഇംഗ്ലീഷ് ഇന്ത്യ ടുഡേ കോണ്‍ക്ലേവ്- സൗത്തില്‍ മഞ്ജു വാര്യരുടെ ഇംഗ്ലീഷ് കേട്ട് അതിശയിച്ചപോയി എന്നാണ് ആ പോസ്റ്റിന് താഴെ ഒരാള്‍ കമന്റ് ആയി എഴുതിയിരിക്കുന്നത്. മഞ്ജു ഞെട്ടിപ്പ് കളഞ്ഞത്രെ. മഞ്ജുവിന്റെ ക്യൂന്‍സ് ഇംഗ്ലീഷ് ഇത്ര വൃത്തിയായി ക്യൂന്‍സ് ഇംഗ്ലീഷ് പറയാന്‍ എവിടെ നിന്ന് പഠിച്ചു എന്നാണ് ചോദ്യം. കോഴിക്കോട് നടന്ന ഡിസി ബക്സ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലം മഞ്ജു വാര്യരുടെ ഇംഗ്ലീഷ് പ്രാവീണ്യം പ്രശംസിക്കപ്പെട്ടിരുന്നു. ആലുവ ജയിലില്‍ വച്ചോ? ആലുവ ജയിലില്‍ ആയിരുന്ന സമയത്ത് തപാലില്‍ സ്പോക്കണ്‍ ഇംഗ്ലീഷ് പഠിച്ചിരുന്നോ? അതോ ആരും അറിയാതെ ഓസ്ട്രേലിയയ്ക്ക് പോയിരുന്നോ എന്നാണ് ചോദ്യം.
ആമി ആയി, ആമിനയായി ആമിയായി, ആമിനയായി ഒടുവില്‍ ആവിയായിപ്പോകരുതേ എന്നാണ് ഒരാളുടെ ഉപദേശം. മഞ്ജ വാര്യര്‍ കമലിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനെതിരെ പല ഹിന്ദു ഗ്രൂപ്പുകളും രംഗത്ത് വന്നിരുന്നു. പ്രതികരണം കണ്ടാല്‍ ഞെട്ടും ആമിയെ കുറിച്ച് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത് മാര്‍ച്ച് 24 ന് ച്ചയ്ക്ക് 12 മണിയോടെയാണ്. ഒരുദിവസത്തിനുള്ളില്‍ ആ പോസ്റ്റിന് ലഭിച്ചത് മുപ്പത്തിനാലായിരത്തിലധികം ലൈക്കുകളാണ്. രണ്ടായിരത്തിലധികം പേര്‍ അത് ഷെയല്‍ ചെയ്യുകയം ചെയ്തു.ഈ സമയത്തിനുള്ളില്‍ കമന്റുകളുടെ എണ്ണവും ആയിരം കവിഞ്ഞു എന്നതാണ് ഞെട്ടിപ്പിക്കുന്നത്. അതില്‍ ഭൂരിപക്ഷവും മഞ്ജുവിന് ആശംകള്‍ അര്‍പിച്ചുകൊണ്ടുള്ളതാണ്.കുറ്റം പറയാനും മഞ്ജു വാര്യര്‍ മാധവിക്കുട്ടിയുടെ വേഷം അവതരിപ്പിക്കുന്നതിനെ എതിര്‍ക്കുന്നവരും കുറവല്ല. മാധവിക്കുട്ടിയെ അവതരിപ്പിക്കുന്ന എന്നതിനപ്പുറം കമലിന്റെ സിനിമയില്‍ അഭിനയിക്കുന്നു എന്നതാണ് പലരേയും ചൊടിപ്പിക്കുന്നത്.
അതേസമയം ആമി എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നതിനും കമല സുരയ്യക്കു എതിരെയും വിമര്‍ശം ഉയരുന്നുണ്ട്.ചില തീവ്രക്മായ കമന്റുകളും ഉയര്‍ന്നിട്ടുണ്ട്.”പരപുരുഷനെ പ്രാപിക്കാന്‍ വെമ്പി നിന്ന കാമാസക്തമായ കഥാകാരി യാ ണ് മാധവികുട്ടി! മകന്റെ പ്രായമുള്ള പുരുഷനോടൊത്ത് കിടക്ക പങ്കിട്ട ആസ്ത്രീയെ മഹത്വവല്‍ക്കരിക്കരുത് മഞ്ജു. അച്ഛന്റെ പ്രായമുള്ള പുരുഷന്‍ മഞ്ജുവിനോട് വിവാഹം കഴിക്കാം എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അയാള്‍ക്ക് വഴങ്ങി കൊടുക്കുമോ ? സംസ്കാരമുള്ളവര്‍ ചെയ്യില്ല എത്ര കോടി കിട്ടിയാലും നിങ്ങളുടെ തൊഴില്‍ അഭിനയമാണ് അഭിനയിച്ച് പണം ഉണ്ടാക്കുക നാടിന്റെ മൂല്യങ്ങളെ ഇല്ലാതാക്കരുത് നിങ്ങളുടെ ഇത്തരം അഭിപ്രായങ്ങള്‍ യുവതലമുറ ശ്രദ്ധിക്കുന്നു അവരും ഇത് പോലെ ആകാന്‍ ശ്രമിക്കും!! നാളെ നിങ്ങളുടെ മകള്‍ ഇത് പോലെ പര പുരുഷന്‍’മാരെ പ്രണയിക്കുകയും ഭ്രമിപ്പിക്കുന്ന രതിമയൂരമാകുകയും ചെയ്താല്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും ആലോചിച്ച് നോക്ക് ” എന്നും ഒരു കമറ്റില്‍ പറയുന്നു.
മഞ്ജു പറയുന്നു ….
ആമിയാകുന്നു…ഹൃദയത്തില്‍, സ്വപ്നങ്ങളില്‍, ഇന്നും ഭ്രമിപ്പിക്കുന്ന മയൂരത്തിനു മുന്നില്‍.. ഒരു നീര്‍മാതളം നടുന്നു. ഭാവനയ്ക്കും യാഥാര്‍ഥ്യത്തിനുമിടയിലെവിടെയോ ആണ് മാധവിക്കുട്ടി പൂത്തു നിന്നത്. എളുപ്പമല്ല ആ പരകായപ്രവേശം. അതുല്യപ്രതിഭയായ കമല്‍ സാര്‍ എന്ന ഗുരുസ്ഥാനീയന്‍ വഴികാട്ടട്ടെ. ഈ നിമിഷം അറിയാനാകുന്നുണ്ട്, മാധവിക്കുട്ടിയുടെ മാന്ത്രിക ഗന്ധം. അക്ഷരങ്ങളെ നൃത്തം ചെയ്യിച്ച വിരലുകള്‍ വാത്സല്യത്തിന്റെ തണുപ്പോടെ മൂര്‍ദ്ധാവില്‍ തൊടുന്നു. ഞാന്‍ ശിരസ്സു നമിക്കുന്നു, പ്രണമിക്കുന്നു… പ്രാര്‍ഥനകളോടെ ആമിയാകുന്നു…