ദില്ലി: കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം കേരളം ഏറ്റെടുത്തതിന് പിന്നാലെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹ്‍ സിംഗും ഏറ്റെടുത്തു. ദുരിതാശ്വാസ നിധിയിലേക്ക് മന്‍മോഹന്‍ സിംഗ് ഒരു മാസത്തെ ശമ്പളം നല്‍കും. എംപിമാരുടെ വികസനനിധിയില്‍ നിന്ന് ഒരുകോടി രൂപയും അദ്ദേഹം നല്‍കും.ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുതല്‍ സാധാരണക്കാരായ മലയാളികള്‍ വരെ ആയിരങ്ങളാണ് ഇതിനോടകം മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്തത്. ഗവര്‍ണര്‍ പി.സദാശിവം സംസ്ഥാന പൊലീസ് മേധാവി മേധാവി ലോക്നാഥ് ബെഹ്റ, അഡ്വ.ജനറല്‍ സി.പി.സുധാകരപ്രസാദ്, മന്ത്രിമാരായ ജെ.മെഴ്സിക്കുട്ടിയമ്മ, പ്രതിപക്ഷ എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അന്‍വന്‍ സാദത്ത്, വി.എസ്.ശിവകുമാര്‍ എന്നിവര്‍ തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും എന്നറിയിച്ചിട്ടുണ്ട്. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഒരു മാസത്തെ ശമ്പളം നൽകും. എക്സൈസിലെ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നൽകണമെന്ന് ഋഷിരാജ് സിംഗ് അഭ്യർത്ഥിച്ചു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനിലെ 3,700 അംഗങ്ങളും തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകും.
ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഓഫീസിലെ ജീവനക്കാരും തങ്ങളുടെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകും എന്നറിയിച്ചിട്ടുണ്ട്. ഹോർട്ടികോർപ്പ് ചെയർമാൻ വിനയൻ ഒരു മാസത്തെ ഹോണറോറിയം നൽകും. മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്റ്റാഫ് അംഗങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നൽകാൻ തീരുമാനിച്ചിട്ടുണ്ട്. എസ്.സി-എസ്.ടി കമ്മീഷൻ ചെയർമാൻ ബി.എസ്.മാവോജി, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ, കൊല്ലം സിറ്റി പൊലിസ് കമ്മീഷണർ അരുൾ കൃഷ്ണ, അഗ്നിശമന സേനാ മേധാവി എ.ഹേമചന്ദ്രൻ, ഔഷധി ചെയർമാൻ കെ.ആർ.വിശ്വംഭരൻ, എംജി സർവകലാശാല വൈസ് ചാൻസലർ സി.ബാബു സെബാസ്റ്റ്യൻ എന്നിവരും തങ്ങളുടെ ഒരു മാസത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും എന്നറിയിച്ചിട്ടുണ്ട്.