നെഞ്ചുവേദന: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആശുപത്രിയിൽ.

ന്യൂഡൽഹി:നെഞ്ചുവേദനയെ തുടർന്ന് മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗിനി ആശുപത്രിയിൽ അഡ്മിറ്റാക്കി . നെഞ്ചുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ഡൽഹിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച രാത്രി 8.40 ഓടെയാണ് അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചത്. കാർഡിയോ തൊറാസിക് വാർഡിലാണ് അദ്ദേഹം. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. 87 കാരനായ അദ്ദേഹം നിലവിൽ വാർഡിതന്നെയാണ് ചികിത്സയിലുള്ളതെന്നാണ് വിവരം. എയിംസിലെ കാർഡിയോളജി പ്രൊഫസറായ ഡോ. നിതീഷ് നായിക്കിന്റെ കീഴിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Top