കള്ളക്കഥകളും വിഢിത്തവുമായി ഐജി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട്; സോളിഡാരിറ്റിയും എസ്‌യുസിഐയും തോക്ക് സ്വാമിയും ഗൂഢാലോചന നടത്തി

തിരുവനന്തപുരം: ജിഷ്ണുപ്രണേയായുടെ അമ്മയെ പോലീസ് സംഘം മര്‍ദ്ദിച്ചത് സംബന്ധിച്ച് ആരോപണത്തില്‍ പോലീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പ്രഹസനം. തീര്‍ത്തും വസ്തുതാ വിരുദ്ദമായ വിഡ്ഢിത്തങ്ങളാണ് ഐ ജി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഐജിയുടെ റിപ്പോര്‍ട്ടിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സോളിഡാരിറ്റിയും എസ് യു സി ഐയുമാണ് ഗൂഢാലോചന നടത്തിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൊലീസ് ചവിട്ടിവീഴ്ത്തി വലിച്ചിഴച്ചെന്ന ആരോപണം തള്ളിയ ഐജി റിപ്പോര്‍ട്ട് രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമെന്നാണ് ജിഷ്ണുവിന്റെ കുടുംബം പറയുന്നത്. പരാതിക്കാരിയായ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഇതിനൊപ്പം പരിക്കുകളും പരിശോധിച്ചില്ല. അതുകൊണ്ട് തന്നെ സംഭവം കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നു റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്റെ റിപ്പോര്‍ട്ട് ശുദ്ധ പരിഹാസമാണെന്നാണ് വിലയിരുത്തില്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്ക് ഒപ്പമുണ്ടായിരുന്ന ചിലര്‍ ഡിജിപിയുടെ മുറിക്കു മുന്നില്‍ സമരം ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നും എസ്‌യുസിഐ പ്രവര്‍ത്തകരാണ് ഇത് ആസൂത്രണം ചെയ്തതെന്നും ഐജി കണ്ടെത്തിയിരിക്കുന്ന മണ്ടത്തരം. ഈ കുടുംബത്തെ തിരുവനന്തപുരത്ത് സഹായിച്ചത് ഷാജിര്‍ഖാനും ഭാര്യയുമായിരുന്നു. അടുത്ത് ചായ കുടിച്ചു കൊണ്ടിരുന്ന തോക്ക് സ്വാമിയെന്ന ഹിമവല്‍ഭദ്രാനന്ദയേയും ജീപ്പിലേക്ക് വലിച്ചു കയറ്റി. ഇതിനെല്ലാം പിന്നില്‍ ഗൂഢാലോചന നടന്നുവെന്നാണ് മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഭരണകക്ഷിക്കായി ഐജി തയ്യാറാക്കിയ റിപ്പോര്‍ട്ട് മാത്രമാണിതെന്ന് ആരോപണം ഉയരുന്നു.

മനോജ് എബ്രഹാമിനെതിരെ നിരവധി വിജിലന്‍സ് അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. കൊല്ലത്തെ സൈബര്‍ ഡോം സമ്മേളനത്തിലെ ക്രമക്കേടും ഇ ബീറ്റ് സംവിധാനത്തിലെ അഴിമതിയും വിജിലന്‍സ് പരിശോധനയിലാണ്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കുമ്പോള്‍ കൃത്യമായ അന്വേഷണം നടന്നു. ഇത് അട്ടിമറിക്കാനാണ് നീക്കം. ഇതിന് ഭരണകക്ഷിയുടെ പിന്തുണ വേണം. ഇതിനുള്ള സാഹചര്യമൊരുക്കാനാണ് ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ അപമാനിക്കുന്ന റിപ്പോര്‍ട്ട് ഐജി തയ്യാറാക്കിയത്.

സംഭവം പൊലീസിനു കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു എന്നായിരുന്നു ഐജിയുടെ ആദ്യ കണ്ടെത്തല്‍. എന്നാല്‍, പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണമായി ന്യായീകരിക്കുകയും സംഭവത്തിനു പിന്നിലെ ഗൂഢാലോചന കൂടി അന്വേഷിക്കാന്‍ ഉന്നതതല യോഗം തീരുമാനിക്കുകയും ചെയ്തതോടെയാണ് ഇക്കാര്യം ഐജി അന്വേഷിച്ചത്. രാഷ്ട്രീയ നേതൃത്വത്തിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍ുകകയും ചെയ്തു.

എന്നാല്‍ സംഭവത്തില്‍ അറസ്റ്റിലായി ഇപ്പോള്‍ ജയിലില്‍ കഴിയുന്ന എസ്‌യുസിഐ പ്രവര്‍ത്തകരായ ഷാജര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍, വി എസ്.അച്യുതാനന്ദന്റെ മുന്‍ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം.ഷാജഹാന്‍, തോക്കുസ്വാമി എന്ന ഹിമവല്‍ ഭദ്രാനന്ദ എന്നിവരുടെ ഗൂഢാലോചനയായി എല്ലാം മനോജ് എബ്രഹാം വിശദീകരിക്കുന്നു.

ഹിമവല്‍ഭദ്രാനന്ദയെ എന്തിന് അറസ്റ്റു ചെയ്തുവെന്നതിലാണ് രാഷ്ട്രീയ ഗൂഢാലോചന ഒളിഞ്ഞിരിക്കുന്നത്. സമീപത്തെ കടയില്‍ ചായ കുടിക്കുകയായിരുന്ന ഹിമവല്‍ഭദ്രാനന്ദയെ പൊലീസ് ജീപ്പില്‍ കയറ്റുകയായിരുന്നു. ഏതായാലും സമരവുമായി ഇദ്ദേഹത്തിന് ബന്ധമില്ലെന്ന് വ്യക്തമായി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഹിമവല്‍ഭദ്രാനന്ദയെ പ്രശ്‌നക്കാരുടെ കൂട്ടത്തില്‍പ്പെടുത്തി സമരം അട്ടിമറിക്കാന്‍ നീക്കം നടന്നതെന്നും വ്യക്തമാണ്. നക്‌സല്‍ സ്വഭാവമുള്ള ഗൂഢാലോചനയാണ് ഷാജിര്‍ഖാനും ഷാജഹാനും അടക്കമുള്ളവരുടെ പേരില്‍ ചുമത്തിയിരിക്കുന്നത്. ഇവര്‍ എന്തുവന്നാലും പുറത്തിറങ്ങരുതെന്നാണ് ഇതിലൂടെ പൊലീസ് ഉദ്ദേശിക്കുന്നത്. മഹിജയുടേയും മകളുടേയും നിരാഹാരം തീരും വരെ പുറത്തു വിടാതിരിക്കാനാണ് നീക്കം. ഇതിനെല്ലാം പിന്നില്‍ വ്യക്തമായ ആസൂത്രണം നടക്കുന്നുവെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ജിഷ്ണു പ്രണോയിയുടെ കുടുംബം സമരം കടുപ്പിക്കുന്നതും.

Top